മഞ്ചേരി നഗരസഭയിൽ ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യുന്നില്ലെന്ന് ഇടതുപക്ഷം

------മഞ്ചേരി: നഗരസഭയിൽ ലഭിച്ച ഒാഡിറ്റ് റിപ്പോർട്ട് കൗൺസിൽ യോഗം മുമ്പാകെ വെക്കാനും ചർച്ച ചെയ്യാനും ഭരണസമിതി തയാറാവണമെന്ന് ഇടതുപക്ഷം. ഓഡിറ്റ് റിപ്പോർട്ട് പരിശോധനകൾക്കും തിരുത്തലുകൾക്കും പരിഹാരം കാണാനുമായി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാറുണ്ട്. ലഭ്യമായ റിപ്പോർട്ടുകൾ തദ്ദേശ സ്ഥാപനങ്ങൾ ചർച്ചക്ക് വിധേയമാക്കേണ്ടതുമാണ്. എന്നാൽ, ഓഡിറ്റ് റിപ്പോർട്ട് ലഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മഞ്ചേരി നഗരസഭ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാൻ ഭരണസമിതി തയാറായിട്ടില്ലെന്ന് സി.പി.എം അംഗം കെ. ഫിറോസ് ബാബു കുറ്റപ്പെടുത്തി. റിപ്പോർട്ട് ചർച്ചക്കെടുത്താൽ ഭരണ നേതൃത്വത്തി​െൻറ അഴിമതിയും പിടിപ്പുകേടും പുറത്തുവരുമെന്ന ഭയമാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഗുരുതരമായ ക്രമക്കേടുകളും ഫണ്ട് വിനിയോഗത്തിലെ പിടിപ്പുകേടുകളുമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നാണ് അറിയാനായത്. ഭരണ നേതൃത്വം ഓഡിറ്റ് റിപ്പോർട്ട് കൗൺസിലിൽ ചർച്ച ചെയ്യാത്ത പക്ഷം പ്രസ്തുത റിപ്പോർട്ട് പ്രതിപക്ഷം പൊതു ചർച്ചക്ക് വിധേയമാക്കുമെന്നും അംഗങ്ങൾ അറിയിച്ചു. ആദരിച്ചു നെല്ലിക്കുത്ത്: മികച്ച ഐ.ടി.ഐ അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാർ അവാര്‍ഡ് ലഭിച്ച അരീക്കോട് ഐ.ടി.ഐ അധ്യാപകന്‍ എം. അബ്ദുല്‍ ജലീലിനെ ആദരിച്ചു. എം. ഉമ്മര്‍ എം.എല്‍.എ ഉപഹാര സമര്‍പ്പണം നടത്തി. പി. അബ്ദുല്‍ റസാഖ്, സി. അബ്ദുല്‍ മജീദ്‌, കെ. കുഞ്ഞുട്ടി, ഈവേ അസീസ്‌, എരിക്കുന്നന്‍ഹംസ, പി. കുഞ്ഞിപ്പ മാസ്റ്റര്‍, അഡ്വ. കെ.ഇ. ജലീല്‍, ഡോ. പി. മുജീബ് റഹ്മാന്‍, കെ. അബ്ദുല്‍ നാസര്‍, എ.പി. അബ്ദുല്‍ അലി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സെമിനാർ അഞ്ചിന് മഞ്ചേരി: 'ദലിത്ന്യൂനപക്ഷ രാഷ്ട്രീയം, മതേതരത്വം, വെല്ലുവിളികൾ' വിഷയത്തിൽ മുസ് ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ആഗസ്റ്റ് അഞ്ചിന് വൈകീട്ട് മൂന്നിന് മഞ്ചേരി പഴയ ബസ് സ്റ്റാൻഡിൽ സെമിനാർ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളത്തിൽ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ്തങ്ങൾ ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഹംസ, എ. ജയങ്കർ, ഡോ. ഫസൽ ഗഫൂർ, ഫൈസൽ ബാബു എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് എ.പി. ഇസ്മയിൽ, സലീം കൊടശ്ശേരി, സൈജൽ ആമയൂർ, എ.എം. അലി അക്ബർ, സജറുദ്ദീൻ മൊയ്തു, എൻ.പി. ജലാൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.