ഷീറ്റ് കെട്ടി താമസിക്കുന്ന സഫിയക്കും നീല റേഷൻകാർഡ്

തിരൂരങ്ങാടി: ഓലമേഞ്ഞ് ഷീറ്റ് കെട്ടി താമസിക്കുന്ന സഫിയക്ക് കിട്ടിയത് നീല റേഷൻകാർഡ്. നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് വെസ്റ്റിലെ കുറുപ്പനാത്ത് സഫിയക്കാണ് ഇത്തവണ എ.പി.എൽ വിഭാഗത്തിൽപ്പെട്ട നീല റേഷൻകാർഡ് ലഭിച്ചത്. മുമ്പ് സഫിയയുടെ ഉമ്മ ബിച്ചുവി​െൻറ പേരിലുള്ള ബി.പി.എൽ കാർഡായിരുന്നു ഇവരുടേത്. മൂന്ന് പെൺമക്കൾ മാത്രമുള്ള ബിച്ചുവി​െൻറ മരണശേഷം മകൾ സഫിയയും ഭർത്താവ് സിദ്ദീഖുമാണ് ഈ വീട്ടിൽ താമസിച്ചു വരുന്നത്. സഫിയയുടെ പേരിലാണ് കാർഡിന് അപേക്ഷ നൽകിയത്. ആകെയുള്ള ഏഴ് സ​െൻറ് ഭൂമിയിലെ ഓലമേഞ്ഞ വീട്ടിൽ താമസിക്കുന്ന ഇവർക്ക് കിണറോ വൈദ്യുതിയോ ഇല്ല. വീട്ടിൽ കുളിമുറി പോലുമില്ല. സഫിയയും ഭർത്താവ് മത്സ്യക്കച്ചവടക്കാരനായിരുന്ന തിരൂർ സ്വദേശി സിദ്ദീഖും ഇന്ന് നിത്യരോഗികളാണ്. മക്കളില്ലാത്ത ഈ ദമ്പതികൾക്ക് ഉപജീവനത്തിനുപോലും നിത്യവരുമാനമില്ലെന്ന സ്ഥിതിയാണ്. 26 വർഷത്തോളമായി ചെറുമുക്കിലാണ് താമസം. എന്തുകൊണ്ടും മുൻഗണന കാർഡിന് അർഹതയുള്ള ഈ കുടുംബത്തിന് അധികൃതരുടെ അശ്രദ്ധ കാരണമാണ് എ.പി.എൽ കാർഡ് ലഭിച്ചത്. ഇതുസംബന്ധിച്ച് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.