ജാമിഅ മില്ലിയ്യ വിദൂര വിദ്യാഭ്യാസം: അപേക്ഷ ക്ഷണിച്ചു

ശാന്തപുരം: ജാമിഅ മില്ലിയ്യ ഇസ്ലാമിയ യൂനിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. െപരിന്തൽമണ്ണ ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ, ജാമിഅ മില്ലിയ്യയുടെ കേരളത്തിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രമാണ്. വിവിധ ഭാഷ മാനവിക വിഷയങ്ങളിലെ ബി.എ, ബി.കോം, ബി.ബി.എ, ഇൻറര്‍നാഷനല്‍ ബിസിനസിലെ ബി.സി.ഐ.ബി.എഫ് എന്നീ ബിരുദ കോഴ്‌സുകളും ഗൈഡന്‍സ് ആൻഡ് കൗണ്‍സലിങ്ങിൽ പി.ജി ഡിപ്ലോമ, നഴ്സറി അധ്യാപകർക്ക് ചൈല്‍ഡ് കെയറിങ്ങിലെ വിദ്യാഭ്യാസ കോഴ്‌സായ ഡി.ഇ.സി.സി.ഇ ഡിപ്ലോമ, കമ്പ്യൂട്ടര്‍ കോഴ്‌സായ ഐ.ടി, സി.സി.എച്ച്.എന്‍.ടി എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് പുറമെ ഇംഗ്ലീഷ്, സോഷ്യോളജി, ഹിസ്റ്ററി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, എം.കോം, എജുക്കേഷന്‍, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മ​െൻറ് എന്നീ ബിരുദാനന്തര-ബിരുദ കോഴ്സുകളുമാണുള്ളത്. അവസാന തീയതി: സെപ്റ്റംബര്‍ 16. ഫോൺ: 04933 270439, 9207945556. www.jmi.ac.in/cdol, www.aljamia.net.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.