m4

കെ.പി.എസ്.ടി.എ അധ്യാപക സംഗമങ്ങൾ ബഹിഷ്കരിക്കും കോഴിക്കോട്: അധ്യാപക സംഗമങ്ങൾ ഉൾപ്പെടെ ശനിയാഴ്ചകളിൽ നടക്കുന്ന പരിപാടികൾ ബഹിഷ്കരിക്കാൻ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി തീരുമാനം. സംഘടന ഉന്നയിച്ച, പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിൽ സർക്കാർ കാണിക്കുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഇൗ മാസം അഞ്ചിന് നടക്കുന്ന അധ്യാപക സംഗമങ്ങൾ ബഹിഷ്കരിച്ച് ജില്ല കേന്ദ്രങ്ങളിൽ മാർച്ച് നടത്തുമെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.