സെൻകുമാറി​െൻറ നിയമനത്തിനെതിരെ ഒപ്പുശേഖരണം

പാലക്കാട്: മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മെംബറായി നിയമിക്കരുതെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമഹരജിയിലേക്ക് ഒപ്പുകൾ ശേഖരിക്കുന്നതി​െൻറ ജില്ലതല ഉദ്ഘാടനം ചലച്ചിത്ര നിരൂപകൻ ജി.പി. രാമചന്ദ്രൻ നിർവഹിച്ചു. എല്ലാ ഏരിയകളിലും പ്രാദേശിക തലത്തിലും ഒപ്പ് ശേഖരണം നടത്തി. മുൻ എം.പി എൻ.എൻ. കൃഷ്ണദാസ്, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, മുൻ എം.എൽ.എമാരായ കളത്തിൽ അബ്ദുല്ല, ജോസ് ബേബി, സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബ്ദുൽ ഹകീം നദ്വി, പി.വി. വിജയരാഘവൻ, ബഷീർ ഹസൻ നദ്വി, കെ.പി. അലവി ഹാജി, കെ.എം. അലി, ടി.ജി. ഗംഗാധരൻ, ടി.കെ. രമ, എ.കെ. സുൽത്താൻ, ഫൈസൽ കോങ്ങാട്, റഷീദ്, ബോബൻ മാട്ടുമന്ത, ബ്ലൂ ലൈൻ ഷാജഹാൻ, യൂനസ് തുടങ്ങിയവർ ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു. ജില്ല പ്രസിഡൻറ് എ.കെ. നൗഫൽ, വൈസ് പ്രസിഡൻറ് ഷാജഹാൻ, സെക്രട്ടറി ലുഖ്മാൻ ആലത്തൂർ, ഷാക്കിർ അഹ്മദ്, നൗഷാദ് ആലവി, അക്ബറലി അലനല്ലൂർ, സി.എസ്. മുഹമ്മദ് ഷക്കീർ, ഹസനുൽ ബന്ന, മൻസൂർ കൊറ്റിയോട്, എ. നജീബ് എന്നിവർ നേതൃത്വം നൽകി. ബാലശാസ്ത്രമേള: രജിസ്ട്രേഷൻ 10 വരെ പാലക്കാട്: പത്തിനും പതിനേഴിനും പ്രായത്തിനിടയിലുള്ള നിലവിൽ സ്കൂൾ വിദ്യാഭ്യാസം ഉള്ളവർക്കും ലഭിക്കാത്തവർക്കും ഒരുപോലെ പങ്കെടുക്കാവുന്ന ദേശീയ ബാല ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് ആഗസ്റ്റ് പത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അറിയിച്ചു. അധ്യാപക ഗെയ്ഡുമാർക്കുള്ള ശിൽപശാലയിലാണ് ഇതുസംബന്ധിച്ച അറിയിപ്പുണ്ടായത്. ഡോ. പി.എസ്. പണിക്കരെ അനുസ്മരിച്ചാണ് ശിൽപശാല ആരംഭിച്ചത്. വിവിധ ഭാഗങ്ങളിൽ നടുന്നതിന് കരിമ്പനയുടെയും രക്ത ചന്ദനത്തി​െൻറയും വിത്തുകൾ നൽകി. ബാലശാസ്ത്ര കോൺഗ്രസ് കോഒാഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ അധ്യക്ഷത വഹിച്ചു. ദേശീയ ഹരിതസേന അധ്യാപക പരിശീലകൻ എൻ. പ്രതാപൻ, പരിസ്ഥിതി പ്രവർത്തകൻ വി.എം. ഷൺമുഖദാസ്, ആശ്രയം റൂറൽ സൊസൈറ്റി സെക്രട്ടറി പി. അരവിന്ദാക്ഷൻ, എ.ജി. ശശികുമാർ എന്നിവർ സംസാരിച്ചു. ഫോൺ: 9447700321.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.