ജില്ല ആസൂത്രണ സമിതി യോഗം 10ന്​

പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2017--'18 വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ആസൂത്രണ സമിതി യോഗം ആഗസ്റ്റ് 10ന് വൈകീട്ട് മൂന്നിന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും. അട്ടപ്പാടി ആദിവാസി സാക്ഷരത പദ്ധതി: രണ്ടാംഘട്ടത്തില്‍ 5000 പേരെ പങ്കാളികളാക്കും അഗളി: കേരള സംസ്ഥാന സാക്ഷരത മിഷ​െൻറ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന അട്ടപ്പാടി ആദിവാസി സാക്ഷരത പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 5000 പേരെ തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കും. ഇതിനായി 192 ഊരുകളില്‍ പഠനകേന്ദ്രം ആരംഭിച്ച് രണ്ട് വീതം ഇന്‍സ്ട്രക്ടര്‍മാരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കും. തുടര്‍ന്ന് സർവേ നടത്തി പഠിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കും. ഇന്‍സ്ട്രക്ടര്‍മാരുടെ പരിശീലനത്തിന് ശേഷം സെപ്റ്റംബര്‍ 20ന് ക്ലാസുകള്‍ തുടങ്ങും. ഇതി​െൻറ ഭാഗമായി പഞ്ചായത്തുതല സംഘാടക സമിതികള്‍ അഗളി, ഷോളയൂര്‍, പുതൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ യഥാക്രമം ആഗസ്റ്റ് 17, 18, 19 തീയതികളില്‍ ചേരാനും സർവേ വളൻറിയർമാർക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചു. യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരിരേശൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ. ബിനുമോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സാക്ഷരത മിഷന്‍ ആദിവാസി സാക്ഷരത പ്രോജക്ട് കോഒാഡിനേറ്റര്‍ പി. പ്രശാന്ത്കുമാര്‍ കര്‍മപദ്ധതി അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു സുരേഷ്, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ വിവിധ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമാർ‍, ജില്ല സാക്ഷരത മിഷന്‍ കോഒാഡിനേറ്റര്‍ സജി തോമസ്, അസി. കോഒാഡിനേറ്റര്‍മാരായ ബി. സജീഷ്, ബി. രാധാകൃഷ്ണന്‍, ജന്‍ശിക്ഷൻ സന്‍സ്ഥാന്‍ ഡയറക്ടര്‍ സിജു മാത്യു, പേരൂര്‍ രാജഗോപാലന്‍, ടി.സി. ഏലിയാമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയര്‍പേഴ്‌സനും ജില്ല, -ബ്ലോക്ക്-, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ല സാക്ഷരത സമിതി അംഗങ്ങള്‍, ബി.ഡി.ഒ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രേരക്മാര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, ആദിവാസി ക്ഷേമസമിതികളുടെ ഭാരവാഹികളുടെ പ്രതിനിധികള്‍, എസ്.ടി പ്രൊമോട്ടര്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, അംഗൻവാടി വര്‍ക്കര്‍മാര്‍, ഗ്രന്ഥശാലകളുടെ ഭാരവാഹികള്‍, സ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഡയറ്റ് പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന 501 അംഗ ജനറല്‍ കമ്മിറ്റി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.