ആരോഗ്യ സർവകലാശാല കലോത്സവം: തെരുവുനാടകത്തിൽ കോഴിക്കോട് ഗവ. നഴ്സിങ് കോളജ്

വിഷയമായത് സ്ത്രീകൾക്ക് നേരെയുള്ള അക്രമം കോട്ടക്കൽ: ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവത്തിൽ തെരുവുനാടകത്തിൽ ഒന്നാംസ്ഥാനം നേടിയത് കോഴിക്കോട് ഗവ. നഴ്സിങ് കോളജ് വിദ്യാർഥികൾ. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളായിരുന്നു വിഷയം. സ്വന്തമായി എഴുതി തയാറാക്കിയ കഥയുമായെത്തിയാണ് വിജയികളായത്. വി.കെ. അഞ്ജിതയായിരുന്നു ടീം ക്യാപ്റ്റൻ. ഒ.വി അശ്വിനി, ടി. ആതിര, കെ. അമൃത, ഗ്രീഷ്മ, ഐ.പി. അമൃത, റീംഷ രാജ്, ബ്ളെലിൻ ബഞ്ചമിൻ എന്നിവരടങ്ങുന്നതാണ് ടീം. ഭ്രൂണഹത്യ, സ്ത്രീധന പീഡനങ്ങൾ എന്നിവയടങ്ങുന്നതായിരുന്നു ഇതിവൃത്തം. നാല് കോളജുകളാണ് ഈയിനത്തിൽ മത്സരിച്ചത്. mpgkottakkal ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവത്തിൽ തെരുവുനാടകത്തിൽ ഒന്നാം സ്ഥാനം നേടിയ കാലിക്കറ്റ് ഗവ. കോളജ് നഴ്സിങ് ടീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.