ദേശാടനപ്പക്ഷി ഓപൺ ബിൽഡ് സ്​റ്റോർക്ക് വീണ്ടും വിരുന്നുകാരനായെത്തി

തിരുനാവായ: കേരളത്തിൽ വളരെ അപൂർവമായി കൂട് വെക്കാറുള്ള ദേശാടനപ്പക്ഷിയായ ഓപൺ ബിൽഡ് സ്റ്റോർക്ക് തിരുനാവായയിൽ വീണ്ടും താമസമാക്കി. ബാഹ്യ ഇടപെലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ കൂട് വെച്ച് മുട്ട വിരിയിക്കുന്ന ഇവ താമസമാക്കിയ ഇടങ്ങൾ കഴിഞ്ഞവേനലിൽ സാമൂഹികേദ്രാഹികൾ തീയിട്ട് നശിപ്പിക്കുകയും ഇവയെ ഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതി നിലനിൽക്കെയാണ് ഇവയുടെ മുപ്പേതാളം കൂടുകൾ കണ്ടെത്തിയത്. പക്ഷികളെ വേട്ടയാടുന്നതിനെതിരെ 'റീ-എക്കൗ' തിരൂർ ആർ.ഡി.ഒക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വനംഡെപ്യൂട്ടി റേഞ്ച് ഓഫിസർ എൻ. മോഹന​െൻറ നിർദേശപ്രകാരം കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം. സന്തോഷ് കുമാർ, റീ-എക്കൗ ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് പല്ലാർ, ട്രഷറർ സതീശൻ കളിച്ചാത്ത്, പക്ഷി നിരീക്ഷകൻ എം. സാദിഖ് തിരുനാവായ എന്നിവരുടെ നേതൃത്വത്തിൽ പക്ഷി സങ്കേതങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് കൂടുകൾ കണ്ടെത്തിയത്. ദേശാടനപ്പക്ഷികളായ നൈറ്റ് ഹെറോൺ, ഓറിയൻറൽ ഡാർട്ടർ, പർപ്പ്ൾ ഹെറോൺ, കോർമോറാൻറ് എന്നിവയെയും കൂടുകളും കണ്ടെത്തിയിട്ടുണ്ട്. പക്ഷികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ ചർച്ച നടന്നു. റിപ്പോർട്ട് ബുധനാഴ്ച വനംവകുപ്പിന് കൈമാറും. തിരുനാവായയെ പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ റീ-എക്കൗയുടെ നിർദേശപ്രകാരം സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ നടപടി തുടങ്ങിയിട്ടുണ്ട്. ഫോട്ടോ: Tir G1 billed Stork -nesting തിരുനാവായയിൽ കണ്ടെത്തിയ ഓപൺ ബിൽഡ് സ്റ്റോർക്കി​െൻറ കൂടുകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.