തദ്ദേശസ്ഥാപനങ്ങൾ കാർഷിക ഉപകരണങ്ങൾ കാംകോയിൽ നിന്ന് വാങ്ങണം

സിഡ്കോയിൽ നിന്നുള്ളവ നേരിട്ടുവാങ്ങാനും അനുമതി മഞ്ചേരി: തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കുന്ന കാർഷിക പദ്ധതികൾക്കാവശ്യമായ ഉപകരണങ്ങൾ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വാങ്ങാൻ ഉത്തരവിറക്കി. കേരള അഗ്രോ മെഷിനറി കോർപറേഷൻ (കാംകോ) മാനേജിങ് ഡയറക്ടർ തദ്ദേശവകുപ്പിന് നൽകിയ കത്തിൽ ഇത് സംബന്ധിച്ച് ആവശ്യമുന്നയിച്ചിരുന്നു. തുടർന്നാണ് കാർഷിക യന്ത്രങ്ങളും മറ്റ് സാമഗ്രികളും കോർപറേഷനിൽ നിന്ന് തന്നെ വാങ്ങണമെന്ന് തദ്ദേശവകുപ്പ് ജോയൻറ് സെക്രട്ടറി എൻ. വിശ്രതൻ ആചാരി ജൂലൈ 28 ന് ഉത്തരവിറക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ കോഒാഡിനേഷൻ കമ്മിറ്റി ജൂലൈ 12 ന് ചേർന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. സ്വകാര്യകമ്പനികൾക്കും ഏജൻസികൾക്കും ക്വട്ടേഷൻ നൽകി ഉപകരണങ്ങൾ വാങ്ങാനായിരുന്നു തദ്ദേശസ്ഥാപനങ്ങൾക്ക് താൽപര്യം. ഉത്തരവ് നിലനിൽക്കെ പൊതുമേഖല സ്ഥാപനമായ കാംകോയെ തഴഞ്ഞ് സ്വകാര്യകമ്പനികളിൽ നിന്ന് കാർഷിക ഉപകരണങ്ങൾ വാങ്ങിയാൽ ഒാഡിറ്റിൽ നിർവഹണ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാകും. സിഡ്കോയുടെ ഉൽപ്പന്നങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നേരിട്ടുവാങ്ങാനും തദ്ദേശവകുപ്പ് അനുമതി നൽകി ജൂലൈ 29 ന് ഉത്തരവിറക്കി. സിഡ്കോ ചെയർമാൻ സർക്കാറിന് നൽകിയ കത്തിനെ തുടർന്നാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.