ലെക്കിടി റെയിൽവേ ഗേറ്റ്​ തകരാറിലായി നാല്​ മണിക്കൂർ ഗതാഗതം മുടങ്ങി

പത്തിരിപ്പാല (പാലക്കാട്): ലെക്കിടി റെയിൽവേ ഗേറ്റ് തകരാറിലായതോടെ തിരുവില്വാമല- ഒറ്റപ്പാലം റൂട്ടിൽ നാല് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ അഞ്ചിനാണ് ഗേറ്റി​െൻറ പ്രവർത്തനം തകരാറിലായത്. 4.55ന് ചരക്ക് വണ്ടി കടന്ന് പോകാൻ ഗേറ്റ് അടച്ചിടാൻ ശ്രമിക്കവെയാണ് പകുതി മാത്രം താഴ്ന്നത്. ഇതേതുടർന്ന് ഗേറ്റ്മാൻ ഗേറ്റ് താഴേക്ക് വലിച്ച് അടക്കുകയായിരുന്നു. ചരക്ക് തീവണ്ടി പോയ ശേഷം വാഹനം കടത്തിവിടാൻ ഗേറ്റ് തുറക്കാനുള്ള ശ്രമം വിജയിച്ചില്ല. തുടർന്ന് പാലക്കാട് നിന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം മേധാവി പത്മനാഭ​െൻറ നേതൃത്വത്തിൽ എട്ടംഗ തൊഴിലാളികൾ രാവിലെ സ്ഥലത്തെത്തി തകരാർ പരിഹരിച്ചതോടെയാണ് ഒമ്പതോടെ വാഹനങ്ങൾ കടന്നുപോയത്. ഗേറ്റി​െൻറ ബുഷ് പോയതാണ് തകരാറാകാൻ കാരണമെന്ന് തൊഴിലാളികൾ പറഞ്ഞു. ഗതാഗതം തടസ്സപ്പെട്ടതോടെ യാത്രക്കാരും വിദ്യാർഥികളും ഏറെ വലഞ്ഞു. അര കിലോമീറ്റർ ദൂരം വാഹനനിര രൂപപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.