വീട്ടിൽനിന്ന് ലോട്ടറി പിടിച്ച സംഭവം: ഒരാൾ അറസ്​റ്റിൽ

പാലക്കാട്: പറക്കുന്നത്തെ വീട്ടിൽ മിസോറം ലോട്ടറി പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പറക്കുന്നം കോവിൽ സ്ട്രീറ്റിൽ മുഹമ്മദ് ബഷീറിനെയാണ് (43) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് മിസോറം ലോട്ടറിയുടെ 15 ലക്ഷത്തോളം ടിക്കറ്റുകൾ പിടിച്ചെടുത്തത്. കസബ സി.െഎ ആർ. ഹരിപ്രസാദി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ടിക്കറ്റുകൾ സഹിതം പ്രതിയെ പിടികൂടിയത്. ഇതര സംസ്ഥാന ലോട്ടറിയുമായി ബന്ധമുള്ള ആളാണെന്നാണ് സൂചന. വാളയാറിൽനിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ലോട്ടറി വിൽപനക്കാരുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. രഹസ്യവിവരത്തെ തുടർന്നാണ് കസബ പൊലീസ് തിങ്കളാഴ്ച പറക്കുന്നത്തെ വീട് പരിശോധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.