ബൂത്ത്​ കുടുംബസംഗമം

ആനക്കര: ഇന്ത്യൻ സംസ്കാരം ബഹുസ്വരതയിൽ അധിഷ്ഠിതവും ലോകരാജ്യങ്ങൾക്ക് മാതൃകയുമാണെന്ന് മുൻ എം.എൽ.എ ബെന്നി ബഹ്നാൻ. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും തൃത്താല ബൂത്തുതല കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് പി. മുരളി അധ്യക്ഷത വഹിച്ചു. മുതിർന്നവരെ ആദരിക്കൽ മുൻ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രനും വിദ്യാർഥികളെ അനുമോദിക്കൽ വി.ടി. ബൽറാം എം.എൽ.എയും നിർവഹിച്ചു. കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, കെ.പി.സി.സി നിർവാഹകസമിതിയംഗം കെ.വി. മരക്കാർ, പി.വി. മുഹമ്മദാലി, പി. ബാലൻ, പി.എ. വാഹിദ്, എം.സി. സത്യൻ, എം. മുരളീധരൻ, ഹബീബ് കോട്ടയിൽ പി.കെ. അപ്പുണ്ണി, ടി.കെ. മുഹമ്മദ്, സി.കെ. ശിവശങ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.