തിരൂർ ജില്ല ആശുപത്രി വികസനത്തിന് മാസ്​റ്റർ പ്ലാൻ തയാറാക്കും ^എം.എൽ.എ

തിരൂർ ജില്ല ആശുപത്രി വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും -എം.എൽ.എ മലപ്പുറം: തിരൂർ ജില്ല ആശുപത്രിക്ക് ആധുനിക സൗകര്യത്തോടെയുള്ള കെട്ടിടം നിർമിക്കാൻ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് സി. മമ്മുട്ടി എം.എൽ.എ. ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ല പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അനുയോജ്യമായ കൺസൽട്ടിനെ കണ്ട് ഉടൻ മാസ്റ്റർ പ്ലാൻ തയാറാക്കണം. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്ന എം.എൽ.എ. അനുയോജ്യമായ വാർഡുകളെ ഉൾപ്പെടുത്തി കേന്ദ്രീകൃത എ.സി സ്ഥാപിക്കും. ഇതിനാവശ്യമായ ഫണ്ട് എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽനിന്ന് വകയിരുത്തും. പദ്ധതിയുടെ ആവശ്യത്തിനായി ആശുപത്രിയുടെ മുകളിൽ സോളാർ പാനൽ സ്ഥാപിക്കും. 38 കോടി ചെലവിട്ട് ജില്ല ആശുപത്രിയിൽ ഒരുക്കുന്ന ആധുനിക ഒങ്കോളജി (കാൻസർ വാർഡ്) വാർഡി​െൻറ നിർമാണം 15 ദിവസത്തിനകം തുടങ്ങാനും യോഗത്തിൽ തീരുമാനമായി. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ല കലക്ടർ അമിത് മീണ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആലിക്കോയ, ഡെപ്യൂട്ടി കലക്ടർ സി. രാമചന്ദ്രൻ, ആശുപത്രി സൂപ്രണ്ട് എ. മൃദുലാൽ തുടങ്ങിയവർ പങ്കെടുത്തു. ALERT ME വൈദ്യുതി മുടങ്ങും കാടാമ്പുഴ: കല്ലാർമംഗലം, പള്ളിയാൽ, മരുതചിറ, ഏർക്കര, മേലേകുളമ്പ്, മഠത്തിൽപടി എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.