ഫോറസ്​റ്റ്​ പ്രൊട്ടക്റ്റിവ് സ്​റ്റാഫ്​ അസോ. കലക്ടറേറ്റ് മാർച്ചും ധർണയും നാളെ

മലപ്പുറം: വനപാലകരോട് സർക്കാർ കാണിക്കുന്ന നിഷേധ മനോഭാവത്തിൽ പ്രതിഷേധിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷൻ വ്യാഴാഴ്ച കലക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സേവന വേതന മേഖല സംബന്ധിച്ച അടിയന്തര പ്രാധാന്യമുള്ള 19 ആവശ്യങ്ങൾ വനംവകുപ്പ് മന്ത്രിയെ സംഘടന ബോധിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് നൽകിയ ഉറപ്പുകൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ല. വനപാലകരെ 24 മണിക്കൂർ ജോലി ഭാരത്തിൽനിന്ന് രക്ഷിക്കണമെന്നും അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ധർണ രാവിലെ 11ന് പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പി. അബ്ദുൽ കരീം, എൻ.പി. പ്രദീപ് കുമാർ, എൻ. സഫീർ, പി.എം. ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.