​മമ്പുറം േപാരാട്ടങ്ങളുടെ പ്രഭവ കേന്ദ്രം

മലപ്പുറം: വിശ്വാസത്തി​െൻറ പിൻബലത്തിൽ അധിനിവേശ ശക്തികൾക്കെതിരെ നിലയുറപ്പിച്ച പൊന്നാനിയുടെ തുടർച്ച അവകാശപ്പെടുന്ന ഇടമാണ് മമ്പുറം. സയ്യിദ് അലവി തങ്ങളും മകൻ ഫസൽ പൂക്കോയ തങ്ങളും മമ്പുറം കേന്ദ്രമാക്കി ബ്രിട്ടീഷുകാർക്കെതിരെ നിലയുറപ്പിച്ചു. ആത്മീയതയും പോരാട്ടവും ഒരുമിക്കുന്നതായിരുന്നു ഇരുവരുടെയും പ്രവർത്തനം. 17ാം വയസ്സിൽ യമനിൽ നിന്ന് കേരളത്തിലെത്തി മമ്പുറത്ത് പ്രവർത്തനം വ്യാപിപ്പിച്ച അലവി തങ്ങൾ ജന്മിത്വത്തിനും വൈദേശിക ശക്തികൾക്കുമെതിരെ ഒരേ സമയം പോരാടി. സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ അസമത്വം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു അലവി തങ്ങളുടെ പ്രവർത്തനം. 1783 മുതൽ 1844 വരെ ആ ചിന്തകളും പ്രവർത്തനങ്ങളും വലിയൊരു വിഭാഗത്തിന് പോരാട്ടങ്ങളുടെ പ്രചോദന കേന്ദ്രമായിരുന്നു. പഠനശേഷം 1849ല്‍ കേരളത്തില്‍ തിരിച്ചെത്തിയ ഫസല്‍ പൂക്കോയ തങ്ങൾ പിതാവി​െൻറ സ്ഥാനം ഏറ്റെടുത്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതല്‍ ഇസ്‌ലാമിക ബാധ്യതയായി അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. ഇതിനിടെ സംഭവിക്കുന്ന മരണം രക്തസാക്ഷിത്വമാണെന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ഇതോടെ 'മാപ്പിള'മാർ കൂട്ടത്തോടെ ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞു. മുസ്‌ലിംകളോടൊപ്പം കീഴാളരെ ചേര്‍ത്തുവെച്ചായിരുന്നു ഇൗ പോരാട്ടങ്ങളെല്ലാം. 1836ല്‍ പന്തല്ലൂരും 1841ല്‍ ചേറൂരും ഉടലെടുത്ത പോരാട്ടങ്ങള്‍. 1849ലെ മഞ്ചേരി കലാപം, 1851 കൊളത്തൂര്‍ കലാപം, 1852ലെ മട്ടന്നൂര്‍ കലാപം എന്നിവ ഇൗ ഘട്ടത്തിൽ നടന്നു. നിരന്തര തലവേദ തീർക്കുന്ന ഫസല്‍ തങ്ങളെ എങ്ങനെ ഒതുക്കാം എന്ന് ചിന്തിച്ചവർക്ക് ഇത് നല്ല വടിയായി. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ തലച്ചോർ തങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ വ്യാഖ്യാനിച്ചുതുടങ്ങി. മലബാര്‍ വിട്ടുപോവാന്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും നാടുകടത്താന്‍ പദ്ധതിയിടുകയും ചെയ്തു. ത​െൻറ അനുയായികളെ മൊത്തമായി ബ്രിട്ടീഷുകാര്‍ കൊന്നൊടുക്കും എന്ന് ഭയപ്പെട്ട തങ്ങൾ ഹജ്ജിന് പോകാൻ തീരുമാനിച്ചു. 1852ൽ 29ാ മത്തെ വയസ്സില്‍ ഫസല്‍ തങ്ങള്‍ കുടുംബവും സഹപ്രവര്‍ത്തകരുമായി മക്കയിലേക്കു തിരിച്ചു. എണ്ണായിരത്തിലധികം പേര്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തിച്ചേര്‍ന്നുവത്രെ. പ്രിയ നേതാവ് മടങ്ങിവരില്ലെന്നത് അനുയായികളെ രോഷാകുലരാക്കി. 1855 സെപ്റ്റംബർ 11ന് മൂന്നുപേര്‍ കോഴിക്കോട് കലക്ടര്‍ ബംഗ്ലാവില്‍ അതിക്രമിച്ച് കടന്ന് അന്നത്തെ മലബാര്‍ കലക്ടർ കനോലി സായിപ്പിനെ കൊലപ്പെടുത്തി. ഇത് വ്യാപക അക്രമങ്ങളിലേക്കും പ്രതികാര നടപടികളിലേക്കും നയിച്ചു. നിരവധി മാപ്പിളമാരെ ബ്രിട്ടീഷുകാർ കൊന്നൊടുക്കി. വിവിധ പ്രദേശങ്ങളില്‍ കൂട്ടപ്പിഴ ചുമത്തി. ഒമാനിൽ ഭരണം കയ്യാളുന്നതുവരെ എത്തിയ ഫസൽ പൂക്കോയ തങ്ങൾക്ക് പക്ഷേ മലയാളക്കരയിലേക്ക് തിരികെയെത്താനായില്ല. അദ്ദേഹം ഇവിടം വിടാതിരിക്കുകയോ തിരച്ചെത്തുകയോ ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷേ മലബാര്‍ചരിത്രം മറ്റൊന്നാകുമായിരുന്നു. imege: mplas mamburam
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.