ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയ ആശുപത്രി ജീവനക്കാരൻ മർദിച്ചെന്ന്​

പൊന്നാനി: ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയ ആശുപത്രി ജീവനക്കാരൻ മറ്റു ജീവനക്കാരെ മർദിച്ചതായി പരാതി. പൊന്നാനി താലൂക്കാശുപത്രിയിലാണ് സംഭവം. രാവിലെ ഒമ്പതോടെയാണ് മദ്യലഹരിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ഐൻസ്റ്റീൻ വർഗീസ് മറ്റു ജീവനക്കാരെ ഒരു പ്രകോപനവും കൂടാതെ മർദിച്ചതത്രെ. രോഗികളുടെ തിരക്കേറിയ സമയത്ത് മദ്യപിച്ചെത്തിയ ഇയാൾ ആദ്യം കണ്ട സഹപ്രവർത്തക​െൻറ മുഖത്തടിച്ചു. ഇത് ചോദ്യം ചെയ്ത മറ്റൊരു ജീവനക്കാരനെയും മർദിച്ചു. രോഗികൾക്ക് നേരെ തെറിയഭിഷേകവും നടത്തി. ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തു. തുടർന്ന് പൊന്നാനി പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊന്നാനി ടി.ബി ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന ഇയാൾ ഒരു മാസം മുമ്പാണ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഗ്രേഡ് വൺ അറ്റൻഡറാണ്. നേരത്തെയും മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇയാൾക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. സംഭവത്തിൽ ഡി.എം.ഒക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.