ലഹരി വിരുദ്ധ ബോധവത്​കരണ ക്ലാസ്​

കാളികാവ്: അടക്കാകുണ്ട് ക്രസൻറ് ഹയര്‍ സെക്കന്‍ഡറിയില്‍ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി. ലഹരി മാഫിയക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ക്ലാസ് ഉദ്ഘാടനം ചെയ്ത ക്രസൻറ് പ്രധാനാധ്യാപകന്‍ വി. റഹ്മത്തുല്ല പറഞ്ഞു. കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫിസറും കൗണ്‍സിലറുമായ അലവി ക്ലാസിന് നേതൃത്വം നല്‍കി. കൗമാരക്കാരെ ലക്ഷ്യംവെച്ച് വിവിധങ്ങളായ ലഹരിവസ്തുക്കള്‍ എവിടെയും സുലഭമാണെന്നും ലഹരിയുടെ അടിമകളാവാതിരിക്കാന്‍ വിദ്യാർഥികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്‍വീനര്‍ പി.കെ. ഫിറോസ്, സി. ആബിദ്, നിഷ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.