പൈപ്പ് ലൈൻ തകർന്ന്​ വെള്ളം പാഴാവുന്നു

ഏലംകുളം: ശുദ്ധജല വിതരണ പദ്ധതി പൈപ്പ് ലൈനുകളിൽനിന്ന് വെള്ളം പാഴാവുന്നു. പെരിന്തൽമണ്ണ മുതൽ കുന്നപ്പള്ളി, ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ, ചെമ്മലശ്ശേരി ഭാഗങ്ങളിലാണ് പൈപ്പ് ലൈനുകൾ തകർന്ന് റോഡിനടിയിൽനിന്നും കുടിവെള്ളം പാഴാവുന്നത്. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ രണ്ടുഭാഗത്താണ് ഒരേ സമയം കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത്. കുന്നപ്പള്ളിക്കും ചെറുകരക്കും ഇടക്കുള്ള കയറ്റത്തിൽ വെള്ളമൊഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞെന്നാണ് നാട്ടുകാർ പറയുന്നത്. തിരുനാരായണ യു.പി ലക്ഷം വീട് കോളനി പോലുള്ള ഉയർന്ന ഭാഗങ്ങളിലേക്ക് ഇതുമൂലം വെള്ളം കിട്ടാനില്ലെന്നും പരാതിയുണ്ട്. വെള്ളത്തിനായി കുടിവെള്ള വിതരണ പദ്ധതി മാത്രമാണ് ഇവർക്ക് ആശ്രയം. ചെമ്മലശ്ശേരി, കുരുവമ്പലം വില്ലേജ് പടി എന്നിവിടങ്ങളിൽ ഒരിടത്ത് അറ്റകുറ്റപ്പണി നടത്തിയാൽ മറ്റൊരു ഭാഗത്ത് വീണ്ടും പൊട്ടുകയാണ് പതിവ്. (പടം പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ പൈപ്പ് ലൈൻ ചോർന്ന് റോഡിനടിയിൽ നിന്നും വെള്ളമൊഴുകുന്നു)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.