മുടിക്കോട് പള്ളിയിൽ ആക്രമണം: കേസെടുത്തു

പാണ്ടിക്കാട്: മുടിക്കോട് പള്ളിയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ 11 എ.പി വിഭാഗം പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന 25 പേർക്കെതിരേയും കേസെടുത്തതായി പാണ്ടിക്കാട് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച മഗ്രിബ് നമസ്കാരം കഴിഞ്ഞ് പള്ളിക്കകത്ത് പ്രാർഥിച്ചുകൊണ്ടിരുന്ന പള്ളി ഖത്തീബ് കാറൽമണ്ണ സ്വദേശി തങ്കയത്തിൽ മുഹമ്മദ് ദാരിമി, പിള്ളാട്ടിൽ മുജീബ്, ഒറ്റകത്ത് മുഹമ്മദ് കുട്ടി, മദാരി കരുവാതൊടി അബ്ദുറഹിമാൻ എന്നിവരെ ഒരു സംഘം ആളുകൾ വെട്ടുകയും ഇരുമ്പുവടി, പട്ടിക എന്നിവ ഉപയോഗിച്ച് ആക്രമിച്ചെന്നുമാണ് പരാതി. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുടിക്കോട് പള്ളിയുമായി ബന്ധപ്പെട്ട് എ.പി, ഇ.കെ വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. പൊലീസ് കാവലിലാണ് ജുമുഅ നടക്കാറ്. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തി​െൻറ തുടർച്ചയാണ് തിങ്കളാഴ്ചത്തെ സംഭവം. മുഹമ്മദ് ബഷീർ ദാരിമിയുടെ പരാതിയിൽ വധശ്രമത്തിനും സംഘം ചേർന്ന് മാരകായുധങ്ങളുമായി അക്രമം നടത്തിയതിനുമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പാണ്ടിക്കാട് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. രാത്രിയിലും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളിൽ ചിലർ പൊലീസ് പിടിയിലായതായും സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.