മോഷണശ്രമത്തിനിടെ തമിഴ് യുവാവ് മരിച്ചത്​ മർദനത്തെതുടർന്നെന്ന് പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്

മോഷണശ്രമത്തിനിടെ തമിഴ് യുവാവ് മരിച്ചത് മർദനത്തെതുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫറോക്ക്: മോഷണശ്രമത്തിനിടെ തമിഴ് യുവാവ് മരണപ്പെട്ട സംഭവം മർദനത്തെ തുടർന്നാണെന്ന് േപാസ്റ്റുമോർട്ടം റിേപ്പാർട്ട്. കഴിഞ്ഞ ബുധനാഴ്ച അർധരാത്രി സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ട തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി കുബേരനെ (45) പൊലീസ് ആശുപത്രിയിലെത്തിക്കുകയും തുടർന്ന് വ്യാഴാഴ്ച പുലർച്ച മരിക്കുകയുമായിരുന്നു. മർദനത്തെതുടർന്നാണ് മരണം സംഭവിച്ചതെന്ന് േപാസ്റ്റ്മോർട്ടം റിേപ്പാർട്ടിൽ പറയുന്നതായി കേസന്വേഷിക്കുന്ന ചെറുവണ്ണൂർ സി.ഐ ആർ. രാജേഷ് വ്യക്തമാക്കി. ജൂൈല 26ന് അർധരാത്രിയാണ് കടലുണ്ടി മണ്ണൂർ റെയിലിനുസമീപം പച്ചാട്ട് ഉണ്ണിയുടെ വീട്ടിൽ ശരീരമാസകലം പരിക്കുകളോടെ പൊലീസ് അവശനിലയിൽ യുവാവിനെ കണ്ടെത്തുന്നത്. അർധരാത്രി മോഷ്ടാവിനെ പിടികൂടിയതായി നാട്ടുകാർ അറിച്ചതിനെതുടർന്നാന്ന് പൊലീസ് ഇവിടെയെത്തിയത്. വീട്ടിലെ വളർത്തുനായ ആക്രമിച്ചതിനെതുടർന്ന് വീണു പരിക്കേറ്റതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, ശരീരത്തിൽ കണ്ട ഒട്ടേറെ മർദനമേറ്റ പാടുകളും പ്രദേശവാസികളുടെ പരസ്പരവിരുദ്ധമൊഴിയും കണക്കിലെടുത്ത പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടിക്കായി കാത്തിരിക്കുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ 302ാം വകുപ്പ് അനുസരിച്ച് കൊലക്കുറ്റത്തിന് കേെസടുത്തു. യുവാവി​െൻറ മരണത്തെതുടർന്ന് ഉന്നത പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സംഭവം നടന്ന വീട്ടിലെത്തി പരിശോധിച്ചിരുന്നു. സമീപവാസികളിൽ നിന്ന് മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഒരാഴ്ചയായിട്ടും മരിച്ച തമിഴ് യുവാവി​െൻറ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്താത്തതിനെതുടർന്ന് ചെറുവണ്ണൂർ സി.ഐയുടെ നിർേദശപ്രകാരം പൊലീസ് സംഘം തമിഴ്നാട് ഗൂഡല്ലൂർ ജില്ലയിലെ ചേലപ്പാടിയിൽ എത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.