വിദ്യാഭ്യാസത്തിലൂടെ സാമൂഹിക മാറ്റം സാധ്യമാവണം ^പി. മുജീബുറഹ്​മാൻ

വിദ്യാഭ്യാസത്തിലൂടെ സാമൂഹിക മാറ്റം സാധ്യമാവണം -പി. മുജീബുറഹ്മാൻ കുന്നക്കാവ്: തൊഴിലധിഷ്ഠിത കാഴ്ചപ്പാടിനുമപ്പുറം രാജ്യത്തി​െൻറ നന്മയും പുരോഗതിയും ലക്ഷ്യം വെക്കുന്ന പുതുതലമുറയെ നിർമിച്ചെടുക്കലാവണം വിദ്യാഭ്യാസം എന്ന് ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷൻ പി. മുജീബുറഹ്മാൻ. കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂളിലെ പുതിയ കെട്ടിടവും തൻസീൽ ബ്ലോക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൻസീൽ സ്കൂൾ ഒാഫ് ഖുർആൻ ആൻഡ് സയൻസിനുവേണ്ടി പണികഴിപ്പിച്ച ഹാൾ മിനാർ ഗ്രൂപ് ചെയർമാൻ കെ.പി. അലവി ഹാജി, ഷാരോൺ പൈപ്പ്സ് എം.ഡി വി.ഇ. ഷാജഹാൻ, ഡോ. ഹുസൈൻ ചെറുകര, വസന്തം ഗ്രൂപ് ഡയറക്ടർ വി. അബ്ദുൽബാരി എന്നിവർ തുറന്നുകൊടുത്തു. അബ്ദുറഹ്മാൻ പാലോളിയുടെ പ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ സ്കൂൾ ട്രസ്റ്റ് രക്ഷാധികാരി പി. സൈനുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ സെക്രട്ടറി കെ.കെ. മമ്മുണ്ണി മൗലവി, കുന്നക്കാവ് 'ഒരുമ' പ്രസിഡൻറ് അഡ്വ. ടി.കെ. ശങ്കരൻ, കെ.പി. പുരുഷോത്തമൻ നമ്പൂതിരി, പി.ടി.എ പ്രസിഡൻറ് കെ. അഷ്റഫ് അലി, ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷൻ എം.ഡി ലത്തീഫ് ഹാജി, മലബാർ ട്രേഡിങ് കമ്പനി സി.ഇ.ഒ പി.കെ. യൂസഫ്, സിജി മലപ്പുറം ചാപ്റ്റർ പ്രസിഡൻറ് എ. ഫാറൂഖ്, മേഴ്സി ട്രസ്റ്റ് ചെയർമാൻ വി. ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. പി.പി. ഫൈസൽ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ എ.ടി. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.