വായനക്കൂട്ടം ഉദ്ഘാടനം

തിരുനാവായ: ഖിദ്മത് കോളജ് ലൈബ്രറിയിലെ വായനക്കാരുടെ കൂട്ടായ്മ വായനക്കൂട്ടത്തി​െൻറ ഉദ്ഘാടനം സാഹിത്യചിന്തകൻ പ്രഫ. ഉണ്ണികൃഷ്ണപിള്ള നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.എച്ച്. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. പ്രവർത്തന പ്രമാണരേഖ കോളജ് അഡ്മിനിസ്ട്രേറ്റർ ഒറ്റയിൽ മൊയ്തീന് നൽകി മാനേജ്മ​െൻറ് കമ്മിറ്റിയംഗം ഹമദ് മൂസ പ്രകാശനം ചെയ്തു. പ്രഫ. വി.കെ. ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരവിജയികൾക്ക് മാനേജ്മ​െൻറ് കമ്മിറ്റി ചെയർമാൻ എം.പി. മുഹമ്മദ് കോയ സമ്മാനദാനം നടത്തി. പ്രഫ. ഹാജറ സ്വാഗതവും പ്രഫ. കെ. സുജിത നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് തിരൂർ തുഞ്ചൻപറമ്പ്: അധ്യാത്മരാമായണം പ്രഭാഷണം. കെ. ജയകുമാർ -4.00, രാമായണ പാരായണം -5.00 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: രാമായണ പാരായണം, കേരളശ്ശേരി മധുസൂദന വാര്യർ -8.00 വൈരങ്കോട് ഭഗവതി ക്ഷേത്രം: രാമായണ പാരായണം, സ്മൃതി പടിഞ്ഞാറ്റുംമുറി -8.00 കന്മനം ശിവക്ഷേത്രം: രാമായണ പാരായണം. സി. ദേവകി -5.30 തൃപ്രങ്ങോട് ശിവക്ഷേത്രം: രാമായണ പാരായണം -7.00 ആലത്തിയൂർ പെരുംതൃക്കോവിൽ ഹനുമാൻകാവ് ക്ഷേത്രം: രാമായണ പാരായണം -7.00 പുല്ലൂണി കൈപ്പംപാടി വിഷ്ണു മഹേശ്വര ക്ഷേത്രം: രാമായണ പാരായണം -7.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: രാമായണ പാരായണം -5.00, കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00, എഴുന്നെള്ളിപ്പ് -10.00 വലിയ പറപ്പൂർ ജാമിഉൽ ഉലൂം അറബി കോളജ്: സ്വലാത്ത് മജ്ലിസ് -7.00 വിവാഹം തിരുനാവായ: എടക്കുളത്തെ ഉണ്ണിയാലുക്കൽ അബ്ദുൽ കലാമി​െൻറ മകൾ നസ്റീൻ ബാനുവും പൊന്നാനി ചന്തപ്പടിയിലെ ആനക്കുന്നത്ത് കുഞ്ഞിമോ​െൻറ മകൻ മുസ്തഫയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.