മക്കളുടെ വിവാഹത്തിെനത്തിയവർക്ക് ടിഷ്യുകൾച്ചർ വാഴ നൽകി പിതാവ്

കല്‍പകഞ്ചേരി: മക്കളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെ ടിഷ്യുകൾച്ചർ വാഴത്തൈ നൽകി എതിരേറ്റ് പിതാവും ജി.സി.സി ക്ലോസ് ഫ്രണ്ട്സ് പ്രവര്‍ത്തകരും മാതൃകയായി. വളവന്നൂർ ചെറവന്നൂരിലെ നീർക്കാട്ടിൽ അലവി എന്ന കുഞ്ഞിപ്പയാണ് വിരുന്നിനെത്തിയവർക്ക് വാഴത്തൈ നൽകിയത്. അലവി-മറിയാമു ദമ്പതികളുടെ മകനും ജി.സി.സി പ്രവർത്തകനുമായ അഫ്സലി​െൻറയും മകൾ അനീഷയുടെയും വിവാഹമാണ് വ്യത്യസ്തമായ രീതിയിൽ നടത്തിയത്. അഫ്സലിന് തിരുനാവായ വെള്ളാടത്ത് കോയ ഹാജിയുടെ മകൾ റാഷിദ വധുവായി. മയ്യേരിച്ചിറ കുഴിക്കാട്ട് ചോല കുഞ്ഞാലിയുടെ മകൻ മുഹമ്മദ് ഷരീഫാണ് അനീഷയെ വിവാഹം ചെയ്തത്. തവനൂർ കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് 2000 വാഴ തൈകളാണ് എത്തിച്ചത്. ഒരാഴ്ച മുമ്പ് ജി.സി.സി സെക്രട്ടറിയുടെ മകളുടെ വിവാഹത്തിന് അതിഥികൾക്ക് പച്ചക്കറിവിത്ത് നൽകിയിരുന്നു. വളവന്നൂർ, ചെറിയമുണ്ടം പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സാമൂഹിക സന്നദ്ധ ജീവകാരുണ്യ സംഘടനയാണ് ജി.സി.സി ക്ലോസ് ഫ്രണ്ട്സ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.