രണ്ടു മണിക്കൂറിൽ കിണറിൽ 15 അടി വെള്ളം ഉയർന്നു

കൊല്ലങ്കോട്: രണ്ടു മണിക്കൂറിൽ കിണറിൽ വെള്ളം 15 അടി ഉയർന്നു. ബസ് സ്റ്റാൻഡിന് സമീപത്തുള്ള ബാബുവി‍​െൻറ ഉടമസ്ഥതയിലെ സ്റ്റീൽ ഷോപ്പിലെ കിണറിലാണ് വെള്ളമുയർന്നത്. അഞ്ച് അടി മാത്രം ജലനിരപ്പ് ഉണ്ടായിരുന്ന കിണറിൽ പെട്ടെന്നാണ് തിളച്ചുമറിയുന്ന ശബ്ദത്തോടെ ഉറവ ഉയർന്നുപൊങ്ങിയത്. രാവിലെ പതിനൊന്നോടെ ആരംഭിച്ച പ്രതിഭാസം ഉച്ചക്ക് ഒന്നുവരെ നീണ്ടുനിന്നു. നീരുറവ ഉയർന്നതു കാണുവാൻ നിരവധി നാട്ടുകാരെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.