മെഡിക്കൽ കോളജി​െൻറ ശോച്യാവസ്ഥ: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുക്കളെയും അമ്മമാരെയും കാൻസർ രോഗികളെയും അണുബാധ സാധ്യതയുള്ള വരാന്തയിൽ കിടത്തി ചികിത്സിക്കുകയാണെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുത്തു. പുനർനാമകരണം ചെയ്തതുകൊണ്ടുമാത്രം ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജാക്കി ഉയർത്താൻ കഴിയില്ലെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. മഞ്ചേരി മെഡിക്കൽ കോളജിൽ അമ്മമാർക്കും കുട്ടികൾക്കുമായി ഒരു പ്രത്യേക ബ്ലോക്ക് നിർമിക്കണം. 2014ൽ ഉണ്ടായിരുന്ന കിടക്കകൾ പുനഃസ്ഥാപിക്കാൻ കമീഷൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നു. കാൻസർ ബാധിതരോട് മനുഷ്യത്വം കാട്ടണം. സ്ഥലപരിമിതിയുടെ പേരിൽ അവരെ ഇതര ജില്ലകളിലേക്ക് പറഞ്ഞയക്കുന്നത് ഉചിതമല്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പ് സെക്രട്ടറിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും ഉത്തരവ് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.