പെരിന്തൽമണ്ണ^പട്ടാമ്പി റോഡ് തകർന്നു

പെരിന്തൽമണ്ണ-പട്ടാമ്പി റോഡ് തകർന്നു പുലാമന്തോൾ: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ പെരിന്തൽമണ്ണ--പട്ടാമ്പി റോഡ് പൂർണമായി തകർന്നു. പെരിന്തൽമണ്ണ മുതൽ പുലാമന്തോൾ വരെയുള്ള ഭാഗങ്ങൾ ഭാഗികമായാണ് തകർന്നതെങ്കിൽ പുലാമന്തോൾ മുതൽ പട്ടാമ്പി വരെയുള്ള ഭാഗങ്ങൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇതോടെ ഇതിലൂടെയുള്ള വാഹന ഗതാഗതവും ദുഷ്കരമാവുകയാണ്. അടിവാരം, കുന്നപ്പള്ളി, ആലുംകൂട്ടം, ചെറുകര, കട്ടുപ്പാറ പാലം ജങ്ഷൻ, കട്ടുപ്പാറ വളവ് എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്നിട്ടുണ്ട്. കട്ടുപ്പാറ പാലം ജങ്ഷനിൽ വേനലിൽ പോലും ചളിവെള്ളം കെട്ടിനിൽക്കുന്ന കുഴിക്ക് വർഷങ്ങളുടെ പഴക്കമാണ്. വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ കച്ചവട സ്ഥാപനങ്ങളിലേക്കും ബസ് കാത്തുനിൽക്കുന്ന യാത്രക്കാരുടെ ശരീരത്തിലേക്കും ചളിവെള്ളം തെറിക്കുന്നതായി പരാതിയുമുണ്ട്. പല പ്രാവശ്യം അറ്റകുറ്റപ്പണി നടത്തിയിട്ടും കട്ടുപ്പാറ വളവിലെ റോഡ് തകർച്ചക്ക് പരിഹാരമായിട്ടില്ല. അവസാനമായി കഴിഞ്ഞ വർഷം റോഡിന് കോൺക്രീറ്റ് ചെയ്തതും പാടെ തകർന്ന അവസ്ഥയിലാണ്. ഇതിനുപുറമെ പുലാമന്തോൾ കുന്തിപ്പുഴ പാലത്തിലെ എട്ട് സ്പാൻ ജോയൻറുകൾ തകർന്നതും ടാറിങ് അടർന്നുപോയതും പാലത്തിലൂടെയുള്ള വാഹന ഗതാഗതവും ദുസ്സഹമാക്കുകയാണ്. തകർന്ന റോഡിൽ അറ്റകുറ്റപ്പണിക്കായി ഉയർത്തി ടാറിങ് നടത്തിയതും മറ്റു ഭാഗങ്ങൾ വീണ്ടും തകർന്നതും പുലാമന്തോൾ മുതൽ പട്ടാമ്പിവരെ യാത്ര ചെയ്യണമെങ്കിൽ അതിസാഹസം വേണമെന്ന അവസ്ഥയാണ്. പടം സംസ്ഥാന പാതയിൽ കട്ടുപ്പാറ വളവിൽ അറ്റകുറ്റപ്പണിക്കായി കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ വീണ്ടും തകർന്നപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.