ഭരണഘടന ഭേദഗതി ബില്ലിൽ പ്രതിപക്ഷ ഭേദഗതി

ന്യൂഡൽഹി: ഭരണഘടന ഭേദഗതി ബില്ലിൽ ഭേദഗതി പാസാക്കി പ്രതിപക്ഷം രാജ്യസഭയിൽ സർക്കാറിന് കനത്ത തിരിച്ചടി നൽകി. സർക്കാറിനെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ ഭരണഘടന ഭേദഗതി വോട്ടിനിടുന്നതിന് തൊട്ടുമുമ്പ് ചരിത്രത്തിലാദ്യമായി സഭ നിർത്തിവെച്ച ഉപാധ്യക്ഷൻ പി.ജെ. കുര്യ​െൻറ നടപടി വിവാദമായി. 2017ലെ ദേശീയ പിന്നാക്കജാതി കമീഷൻ ഭരണഘടന ഭേദഗതി ബില്ലിലെ മൂന്നാമത്തെ വകുപ്പാണ് ശക്തമായ ചർച്ചക്കുശേഷം പ്രതിപക്ഷം വോട്ടിനിട്ട് തള്ളിയത്. ചർച്ചക്ക് മന്ത്രി തവർചന്ദ് ഗെഹ്ലോട്ട് മറുപടി പറഞ്ഞ ശേഷം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളെല്ലാം പിൻവലിച്ചിരുന്നു. എന്നാൽ, ബില്ലിലെ മൂന്നാം വകുപ്പ് തള്ളി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് കൊണ്ടുവന്ന ഭേദഗതിക്ക് അനുകൂലമായി 74 വോട്ടും എതിരെ 52 വോട്ടും ലഭിച്ചു. പക്ഷേ, പ്രത്യേക ഭൂരിപക്ഷം വേണമെന്ന് പറഞ്ഞ് സർക്കാർ ദിഗ്വിജയ് സിങ്ങി​െൻറ ഭേദഗതി അംഗീകരിക്കാൻ തയാറായില്ല. ദിഗ്വിജയ് സിങ്ങി​െൻറ ഭേദഗതിയുടെ സാധുതയെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോർത്തു. ആശയക്കുഴപ്പം തീർക്കാൻ പി.ജെ. കുര്യൻ രാജ്യസഭ 15 മിനിറ്റ് നേരേത്തക്ക് നിർത്തിവെച്ചു. വീണ്ടും ചേർന്നപ്പോൾ ദിഗ്വിജയ് സിങ്ങി​െൻറ ഭേദഗതി പാസായതായി കുര്യൻ അറിയിച്ചു. തുടങ്ങിവെച്ച വോട്ടിങ് നടപടികൾ പൂർത്തിയാക്കാതെ സമവായത്തിനായി കുര്യൻ വീണ്ടും സഭ നിർത്തിവെച്ചപ്പോൾ പ്രതിപക്ഷം ഇത് ചോദ്യം ചെയ്തു. തള്ളാനായി പ്രതിപക്ഷം ഭേദഗതി കൊണ്ടുവന്ന മൂന്നാം വകുപ്പ് പാസാക്കാൻ ഭരണപക്ഷം വോട്ടിനിെട്ടങ്കിലും പരാജയപ്പെട്ടതോടെ സർക്കാറിനുള്ള തിരിച്ചടി പൂർത്തിയായി. മൂന്നാം വകുപ്പില്ലാതെ ബിൽ പാസായതായി കുര്യൻ അറിയിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.