വില്ലേജ് യൂത്ത് പാർലമെൻറ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: കൊളപ്പുറം നവകേരള സാംസ്കാരിക വേദി ഗ്രന്ഥശാലയും നെഹ്റു യുവകേന്ദ്രയും വില്ലേജ് യൂത്ത് പാർലമ​െൻറ് സംഘടിപ്പിച്ചു. എ.ആർ നഗർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. 'യുവജനങ്ങളുടെ സാമൂഹിക ഇടപെടൽ' വിഷയത്തിൽ റഹീം പറപ്പൂർ ക്ലാസെടുത്തു. വേങ്ങര ബ്ലോക്ക് എൻ.വൈ.സി കോഓഡിനേറ്റർ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സൈതലവി, നാസർ മലയിൽ, അബ്ദുൽ റഷീദ്, പി. സോമരാജ്, ഗ്രന്ഥശാല സെക്രട്ടറി, പി. ശിവദാസൻ, സി. ബാലൻ, പി. രവികുമാർ, ടി. ഇസ്ഹാഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.