കാലിക്കറ്റ് സർവകലാശാലയിൽ നിരാഹാരം തുടരുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഭരണ കാര്യാലയത്തിന് മുന്നിൽ സി.എൽ.ആർ പ്യൂൺ സ്ഥിരനിയമനം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് റിയാസ് മുക്കോളി നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. കൂടെ നിരാഹാരമിരുന്ന പി.ആർ. രോഹിൽനാഥ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം സമരം അവസാനിപ്പിച്ചിരുന്നു. തിങ്കളാഴ്ച റിയാസ് മുക്കോളിയെ ഡോക്ടർ പരിശോധിച്ചിരുന്നു. ബ്ലഡ് പ്രഷർ, സോഡിയം എന്നിവയുടെ അളവ് കുറഞ്ഞത് കാരണം സമരം അവസാനിപ്പിക്കാൻ ഡോക്ടർ പറഞ്ഞെങ്കിലും ഇത് വകവെക്കാതെ നിരാഹാരം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.