ചെറുമലയിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നു

ഏലംകുളം: പ്രകൃതിരമണീയമായ ചെറുകര -ചെറുമലയിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നതായി ആരോപണം. മാസങ്ങൾക്ക് മുമ്പ് റബറൈസ്ഡ് ചെയ്ത് നിർമാണം പൂർത്തിയാക്കിയ അലീഗഢ് -രാമപുരം ബൈപാസ് റോഡിൽ ചെറുകര -ചെറുമല വ്യൂ പോയൻറ് ഭാഗത്തായാണ് സാമൂഹിക വിരുദ്ധരുടെ ശല്യം. ആളൊഴിഞ്ഞ ഭാഗമായതിനാൽ പകൽ സമയങ്ങളിൽ പോലും അറവു മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം ഇവിടെ തള്ളുന്നതായും റോഡരികുകളിൽ മദ്യപാനവും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായും വഴിയാത്രക്കാർ പറയുന്നു. പുറം ലോകവുമായി കൂടുതൽ ബന്ധമില്ലാതെയുള്ള വിജനമായ പ്രദേശമായതിനാൽ നിയമപാലകർ തിരിഞ്ഞു നോക്കാത്തതും സാമൂഹിക വിരുദ്ധർക്ക് സൗകര്യമാവുകയാണ്. പ്രകൃതിരമണീയമായ ചെറുമല കാണാൻ റോഡ് നിർമാണശേഷം നിരവധിപേർ എത്തിയിരുന്നുവെങ്കിലും സാമൂഹിക വിരുദ്ധർ ആളുകളെ ഇവിടെ നിന്ന് അകറ്റുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ റോഡ് ചെറുകര, അലീഗഢ് കാമ്പസ് എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലേക്കുള്ള എളുപ്പവഴി കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.