അഖ്​ലാഖ്​ വധം: രണ്ടു പ്രതികൾക്ക്​ ജാമ്യം

ന്യൂഡൽഹി: പശുവിറച്ചി വീട്ടിൽ സൂക്ഷിച്ചെന്നാരോപിച്ച് നോയിഡക്കടുത്ത ബിസാദയിൽ മുഹമ്മദ് അഖ്ലാഖ് (55) എന്നയാളെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്ക് ജാമ്യം. വിശാൽ റാണ (21), ഹരി ഒാം (26) എന്നിവർക്കാണ് അലഹബാദ് ഹൈകോടതി ജാമ്യം നൽകിയത്. 2015 സെപ്റ്റംബർ 28നാണ് അഖ്ലാഖ് കൊല്ലപ്പെട്ടത്. 18 പേരാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ 14 പേർക്ക് നേരേത്ത ജാമ്യം ലഭിച്ചു. റാവിൻ (22) എന്ന പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ െഡങ്കിപ്പനി ബാധിച്ച് മരിച്ചു. വിശാൽ റാണ, ഹരി ഒാം എന്നിവർ മറ്റൊരു പ്രതിക്കൊപ്പം 22 മാസമായി ഗ്രേറ്റർ നോയിഡയിലെ ലുക്സർ ജയിലിൽ കഴിയുകയായിരുന്നു. യു.പി ബി.ജെ.പി ഭരിക്കുന്നതുകൊണ്ടാണ് മകന് 'നീതി' കിട്ടിയതെന്നായിരുന്നു ജാമ്യം ലഭിച്ച വിവരം അറിഞ്ഞപ്പോൾ വിശാൽ റാണയുടെ പിതാവും ബി.ജെ.പി പ്രാദേശിക നേതാവുമായ സഞ്ജയ് റാണയുടെ പ്രതികരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.