'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം' കാമ്പയിൻ

മലപ്പുറം: 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം' കാമ്പയി​െൻറ നഗരസഭതല ഉദ്ഘാടനം ചെയര്‍പേഴ്‌സൻ സി.എച്ച്. ജമീല നിർവഹിച്ചു. വൈസ് ചെയർമാൻ പെരുമ്പള്ളി സൈദ് അധ്യക്ഷത വഹിച്ചു. എ. ശ്രീധരന്‍ ക്ലാസെടുത്തു. സ്ഥിരംസമിതി അധ്യക്ഷരായ റജീന ഹുസൈൻ, പരി അബ്ദുല്‍ മജീദ്, പി.എ. സലീം ബാപ്പുട്ടി, കൗൺസിലർമാരായ ഹാരിസ് ആമിയന്‍, ഒ. സഹദേവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ. രാജീവന്‍, ദീപേഷ് എന്നിവർ സംസാരിച്ചു. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ആറിന് മാലിന്യമുക്ത നഗരസഭ സന്ദേശവുമായി ഗൃഹസന്ദര്‍ശനം നടത്തും. സ്വാതന്ത്ര്യദിനത്തിൽ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പ്രതിജ്ഞയെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.