സ്​കൂൾ ഹൈടെക്കാകുന്നു

മലപ്പുറം: കോഡൂർ പഞ്ചായത്തിലെ പാലക്കൽ ജി.എൽ.പി.സ്കൂൾ മികച്ച സൗകര്യങ്ങളിലേക്ക്. കെ.എസ്.ടി.എ നിറവ് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിനെ ഏറ്റെടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ വിവിധ സൗകര്യങ്ങൾ സ്കൂളിൽ നടപ്പിലാക്കും. ക്ലാസ്മുറി ടൈൽ വിരിക്കൽ, എല്ലാ ക്ലാസ് മുറിയിലും ടി.വി, സൗണ്ട് സിസ്റ്റം, ക്ലാസ് റൂം ലൈബ്രറി, ചുമർ ചിത്രങ്ങൾ, ജൈവ പച്ചക്കറി കൃഷി, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് തുടങ്ങിയവയാണ് സ്കൂളിൽ നടപ്പിലായത്. പ്രവർത്തനങ്ങൾ പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു. വിദ്യാലയ വികസന രേഖ കോഡൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. സുബൈർ എം.എൽ.എക്ക് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ മുഹ്സിൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും വാർഡ് അംഗം ഷീന ക്ലാസ് റൂം ലൈബ്രറിയും ഉദ്ഘാടനം ചെയ്തു. സൗണ്ട് സിസ്റ്റം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി നിർവഹിച്ചു. കെ. മുഹമ്മദലി, പരി ശിവശങ്കരൻ, സജ്ന ആമിയൻ, പി.ടി.എ പ്രസിഡൻറ് ഹനീഫ, ബി.പി.ഒ രാമകൃഷ്ണൻ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് ടി.കെ.എ. ഷാഫി, ശ്രീകുമാർ, ആർ.എം.എസ്.എ എ.പി.ഒ ടി. രത്നാകരൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അംബിക റിപ്പോർട്ടവതരിപ്പിച്ചു. സബ്ജില്ല സെക്രട്ടറി പി. രാജൻ സ്വാഗതവും നിറവ് കൺവീനർ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. photo: mpm as smart class പാലക്കൽ ജി.എൽ.പി. സ്കൂളിൽ വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പി. ഉബൈദുല്ല എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.