ഗർഭിണി 20 കിലോമീറ്റർ നടന്നു​; റോഡിൽ പ്രസവിച്ച കുഞ്ഞ്​ മരിച്ചു

കാത്നി (മധ്യപ്രദേശ്): ആശുപത്രിയിൽ പോകാൻ ആംബുലൻസ് കിട്ടാത്തതു കാരണം ഗർഭിണി നടന്നു. 20 കിേലാമീറ്റർ നീണ്ട നടത്തത്തിനിടെ റോഡിൽവെച്ച് പ്രസവിക്കുകയും ചെയ്തു. എന്നാൽ, കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. ബർമാനി ഗ്രാമവാസി ബീനയാണ് ഇൗ ഹതഭാഗ്യ. പ്രസവവേദന തുടങ്ങിയപ്പോൾ ബീനയുടെ ഭർത്താവ് ആംബുലൻസ് വിളിക്കാൻ പോയെങ്കിലും കിട്ടിയില്ല. ഇതേതുടർന്ന് ഭർത്താവിനൊപ്പം അവർ 20 കിലോമീറ്റർ അകലെയുള്ള ബർഹിയിലെ കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ ലക്ഷ്യമാക്കി നടക്കുകയായിരുന്നുവത്രെ. ബർഹി ടൗണിൽ എത്തിയെങ്കിലും, ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് പൊലീസ് സ്റ്റേഷന് സമീപം റോഡിൽ പ്രസവിച്ചു. പെൺകുഞ്ഞ് റോഡിൽ തലയിടിച്ചാണ് വീണതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അതേസമയം, ബീന ഏഴുമാസം ഗർഭിണിയാണെന്നും കുഞ്ഞിന് വളർച്ചയെത്തിയില്ലെന്നും ജില്ല ചീഫ് മെഡിക്കൽ ഒാഫിസർ അശോക് അവധിയ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.