യൂ​ത്ത് മാ​ർ​ച്ചിന്​ സ്വീ​ക​ര​ണ​മൊരുക്കൽ: ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​നെ ചൊ​ല്ലി യൂ​ത്ത് കോ​ൺ​ഗ്ര​സ്​ യോ​ഗ​ത്തി​ൽ ​ൈക​യാ​ങ്ക​ളി

വളാഞ്ചേരി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിെൻറ നേതൃത്വത്തിൽ നടത്തുന്ന യൂത്ത് മാർച്ചിെൻറ സ്വീകരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സംഘടിപ്പിച്ച സ്വാഗതസംഘ രൂപവത്കരണ യോഗം ൈകയാങ്കളിയിലെത്തി. യോഗത്തിൽ ഭാരവാഹികളെ ഏകപക്ഷീയമായി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ഷഹനാസ് പാലക്കൽ പ്രഖ്യാപിച്ചതാണ് ഒരുവിഭാത്തെ പ്രകോപിപ്പിച്ചത്. നിലവിെല യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറായിരിക്കെ എടയൂർ, പൊന്മള പഞ്ചായത്തിൽ പുതിയ യൂത്ത് കോൺഗ്രസ് പ്രസിഡൻറിനെ യോഗത്തിൽ പ്രഖ്യാപിച്ചതാണ് പ്രകോപിപ്പിച്ചത്. കമ്മിറ്റിയുടെ അംഗീകാരമില്ലാതെയും ഡി.സി.സി ഭാരവാഹികളോടും പാർലമെൻറ് ഭാരവാഹികളോടും ആലോചിക്കാതെയുമാണ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറിെൻറ തന്നിഷ്ട പ്രകാരം ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് പറഞ്ഞാണ് ഒരുവിഭാഗം സ്റ്റേജിൽ ഇരച്ചുകയറി പ്രസിഡൻറിനോട് കയർത്തത്. യോഗത്തിൽ പ്രഖ്യാപിച്ച പുതിയ കമ്മിറ്റി അംഗീകാരമില്ലാത്തതാണെന്ന് യൂത്ത് കോൺഗ്രസ് പാർലമെൻറ് ഉപാധ്യക്ഷൻ ഇ.പി. രാജീവ് പ്രഖ്യാപിച്ചതോടുകൂടിയാണ് ഇവർ ശാന്തരായത്. പൊന്മളയിൽ നിന്നുള്ള അബ്ദുല്ല പൂവാടനെ യൂത്ത് കോൺഗ്രസിെൻറ നിയോജക മണ്ഡലം സെക്രട്ടറിയായി താൽക്കാലിക ചുമതല നൽകിയതിൽ പ്രതിഷേധിച്ച് അവിടെനിന്നുള്ള ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധിച്ച് യോഗത്തിൽ നിന്നും പോവുകയായിരുന്നുവെന്ന് ഷഹനാസ് പാലക്കൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.