കൗ​ൺ​സി​ലി​ലെ സം​ഘ​ർ​ഷം: പൊ​ന്നാ​നി​യി​ൽ യു.​ഡി.​എ​ഫ് ഹ​ർ​ത്താ​ൽ പൂ​ർ​ണം

പൊന്നാനി: സി.പി.എം കൗൺസിലർമാരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പൊന്നാനി നഗരസഭയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. യു.ഡി.എഫ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. നഗരസഭ കാര്യാലയം തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചില്ല. നഗരസഭയിലെ പ്രതിപക്ഷാംഗങ്ങളെ ഭരണപക്ഷ കൗൺസിലർമാർ മർദിച്ചെന്നാരോപിച്ചാണ് യു.ഡി.എഫ് പൊന്നാനിയിൽ ഹർത്താൽ ആചരിച്ചത്. രാവിലെ പൊന്നാനി ബസ്സ്റ്റാൻഡിൽ തടിച്ചുകൂടിയ പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസുൾപ്പെടെ തടഞ്ഞിട്ടു. തുടർന്ന് നഗരസഭ കാര്യാലയത്തിലെത്തിയ ജീവനക്കാരെ പുറത്താക്കി പ്രവർത്തകർ ഓഫിസ് അടച്ചിട്ടു. പിന്നീട് പ്രകടനമായി നീങ്ങിയ പ്രവർത്തകർ മിനി സിവിൽ സ്റ്റേഷനിലെത്തി ജീവനക്കാർ പുറത്തു പോകും വരെ മുദ്രാവാക്യങ്ങൾ മുഴക്കി. പ്രവർത്തകരെ പിരിച്ചുവിടാനെത്തിയ പൊലീസിന് നേരെയും മുദ്രാവാക്യം മുഴക്കി. ഒടുവിൽ നേതാക്കളെത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്. പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ദേശീയ പാതയിൽ ഹർത്താൽ അനുകൂലികൾ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഇതിനിടെ കുണ്ടുകടവ് ജങ്ഷനിൽ ഡിവൈഡർ ഉപയോഗിച്ച് ഗതാഗതം തടസ്സപ്പെടുത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹർത്താൽ അക്രമാസക്തമാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനാൽ പോലിസ് പെട്രോളിങ് ഉണ്ടായിരുന്നു. പലയിടത്തും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടു. മണിക്കൂറുകളോളം തടഞ്ഞാണ് വാഹനങ്ങളെ പോകാൻ അനുവദിച്ചത്. കുണ്ടുകടവ് പുത്തൻപള്ളി റൂട്ടിൽ കുണ്ടുകടവ് പാലത്തിന് സമീപത്തുനിന്ന് ബസുകൾ സർവിസ് നടത്തിയത് യാത്രക്കാർക്ക് കുറച്ചെങ്കിലും ആശ്വാസമായി. വ്യാപാരസ്ഥാപനങ്ങൾ പൂർണമായും അടഞ്ഞ് കിടന്നു. നഗരത്തിലെ പ്രതിഷേധ പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ വി.പി. ഹുസൈൻകോയ തങ്ങൾ, എം.പി- ലത്തീഫ്, അഹമ്മദ് ബാഫഖി, കെ.പി. അബ്ദുൽ ജബ്ബാർ, ടി.കെ. അഷ്റഫ്, യു. മുനീബ്, പ്രസാദ് എന്നിവർ നേതൃത്വം നൽകി. അനിഷ്ട സംഭവങ്ങളിൽ ദുഃഖമുണ്ടെന്ന് വൈസ് ചെയർപേഴ്സൻ പൊന്നാനി: കഴിഞ്ഞ ദിവസം നഗരസഭ കൗൺസിൽ യോഗത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ ദുഃഖമുണ്ടെന്ന് നഗരസഭ വൈസ് ചെയർേപഴ്സൻ വി. രമാദേവി. തെറിവിളിയും ൈയൈാങ്കളിയും നടത്താനുള്ള വേദിയായി കൗൺസിൽ യോഗങ്ങളെ മാറ്റരുത്. യോജിപ്പിെൻറയും സൗഹാർദത്തിെൻറയും അന്തരീക്ഷമൊരുക്കാൻ താൻ മുൻകൈയെടുക്കുമെന്നും രമാദേവി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.