ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന: പ​ഴ​കി​യ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിേശാധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു. വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങളിൽനിന്ന് 24,000 രൂപ പിഴ ഇൗടാക്കുകയും ചെയ്തു. ബേക്കറികൾ, കൂൾബാറുകൾ, ജ്യൂസ് കടകൾ, വഴിേയാര തട്ടുകടകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇവിടങ്ങളിൽനിന്ന് വെള്ളം, െഎസ് തുടങ്ങിയവയുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷണറുടെ നിർദേശപ്രകാരം ജലജന്യരോഗങ്ങൾ തടയാനുള്ള നടപടികളുടെ ഭാഗമായായിരുന്നു പരിശോധന. ഫുഡ് സേഫ്റ്റി അസി. കമീഷണർ കെ. സുഗുണൻ, ഫുഡ് സേഫ്റ്റി ഒാഫിസർ സി.എ. ജനാർദനൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ച് മലപ്പുറം, കോട്ടക്കൽ, പെരിന്തൽമണ്ണ, വൈലത്തൂർ, പുത്തനത്താണി എന്നീ ഭാഗങ്ങളിലായിരുന്നു പരിശോധന നടത്തിയത്. ഫുഡ് സേഫ്റ്റി ഒാഫിസർമാരായ ബിബി മാത്യു, ശ്യാം, രമിത, ഗ്രേസ്, ഡോ. ലക്ഷ്മി, ഡോ. ഗോപിക, റാണി ചാക്കോ, ഹസ്ന, രസീമ, അബ്ദുൽ റഷീദ്, മഗ്ഫിറത്ത് എന്നിവരും പരിശോധനയിൽ പെങ്കടുത്തു. അടുത്ത ദിവസങ്ങളിലും പരിേശാധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.