നാ​വാ​മു​കു​ന്ദ ക്ഷേ​ത്രോ​ത്സ​വം നി​ള​യി​ൽ ആ​റാ​ട്ടോ​ടെ സ​മാ​പി​ച്ചു

തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിൽ പത്തു ദിവസമായി നടക്കുന്ന ഉത്സവം ശനിയാഴ്ച വൈകീട്ട് നിളയിൽ നടന്ന ആറാട്ടോടെ സമാപിച്ചു. പള്ളിവേട്ട കഴിഞ്ഞ് തിടപ്പള്ളിയിൽ പള്ളിക്കുറുപ്പ് കൊണ്ട നാവാമുകുന്ദൻ ആനപ്പുറത്തേറി പരിവാരസമേതമാണ് ആറാട്ടിനെഴുന്നെള്ളിയത്. നിളയോരത്തെ പ്രത്യേക പൂജാകർമങ്ങൾക്ക് ശേഷമാണ് ദേവൻ ആറാട്ടിനെഴുന്നെള്ളിയത്. നൂറു കണക്കിന് വിശ്വാസികളും ദേവനൊപ്പം നിളയിൽ മുങ്ങിയുയർന്ന് സായൂജ്യമടഞ്ഞു. ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നെള്ളിയപ്പോഴേക്കും കിഴക്കെ നടയിൽ തൃപ്രങ്ങോട് പരമേശ്വരമാരാർ സംഘത്തിെൻറ പാണ്ടിമേളം തുടങ്ങിയിരുന്നു. തുടർന്ന് തന്ത്രി കൽപ്പുഴ തിരുമേനി കൊടിയിറക്കിയതോടെയാണ് ഉത്സവ ചടങ്ങുകൾക്ക് സമാപനമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.