വീ​ടി​നു​ള്ളി​ൽ അ​വ​ശ​നി​ല​യി​ൽ കി​ട​ന്ന വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു

മമ്പാട്/നിലമ്പൂർ: വീടിനുള്ളിൽ അവശയായി ഉറുമ്പരിച്ച് കിടന്ന വയോധികയെ പാലിയേറ്റിവ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. വടപുറം വള്ളിക്കെട്ടിലെ വലിയ ചുടുകാട്ടിൽ ഫാത്തിമ ബീവിയെയാണ് (65) വെള്ളിയാഴ്ച രാവിലെ മമ്പാട് പാലിയേറ്റിവ് പ്രവർത്തകർ വീടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരം മുഴുവൻ ഉറുമ്പരിച്ച് മുറിവ് വന്ന് പൊട്ടിെയാലിച്ച നിലയിലായിരുന്നു. പാലിയേറ്റിവ് പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് വടപുറം വാര്‍ഡ് മെംബര്‍ വി.ടി. നാസർ, എമര്‍ജന്‍സി റെസ്ക്യു ഫോഴ്സ് അംഗങ്ങളായ അബ്ദുല്‍ മജീദ്, സഫീര്‍ മാനു, നജുമുദ്ദീൻ, ബിബിന്‍ പോള്‍, വടപുറത്തുള്ള ആശ്വാസഭവന്‍ പ്രവര്‍ത്തകർ എന്നിവരെത്തി ഇവരെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 98 വയസ്സുള്ള ഇവരുടെ ഉമ്മ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.