പു​സ്​​ത​ക​േ​​പ്ര​മി​ക​ളെ, ഇ​തി​ലേ...

മലപ്പുറം: പുസ്തകങ്ങളുടെയും വായനയുടെയും പ്രസക്തി ഒാരോ ദിവസവും വർധിച്ചുവരികയാണെന്ന് തെളിയിക്കുകയാണ് ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം. മലപ്പുറം മേൽമുറി മഅ്ദിൻ കാമ്പസ് ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ ഒാേരാ ദിവസവും ആയിരങ്ങളാണെത്തുന്നത്. പ്രത്യേകിച്ച് പുസ്തകങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുകയാണെന്ന പഴികേൾക്കുന്ന ന്യൂജനറേഷൻ. 55 പ്രസാധകർക്ക് കീഴിൽ 99 സ്റ്റാളുകളിലായി പതിനായിരത്തിലേറെ ഗ്രന്ഥങ്ങളുമായി വായനയുടെ അനന്തലോകമാണ് വായനക്കാർക്ക് മുന്നിൽ തുറന്നിരിക്കുന്നത്. കൊച്ചുകുട്ടികൾക്കുള്ള പുസ്തകങ്ങൾ മുതൽ വിശ്വസാഹിത്യ കൃതികൾ വരെ ഇതിൽപെടും. പല പുസ്തകങ്ങൾക്കും 50 ശതമാനം വരെ വിലക്കിഴിവുണ്ട്. വിവിധ തരം കൃതികൾ അടങ്ങിയ കിറ്റ് വായനക്കാർക്ക് കുറഞ്ഞവിലയ്ക്ക് വാങ്ങാനുള്ള അവസരവും പ്രസാധകർ ഒരുക്കുന്നു. കൂടാതെ ലൈബ്രറി കൗൺസിലിന് കീഴിലെ ഗ്രന്ഥശാലകൾക്കും പുസ്തകങ്ങൾ വിലക്കുറവിൽ ലഭ്യമാണ്. അഖില കേരള വായനമത്സരത്തിന് ആവശ്യമായ പുസ്തകങ്ങളും ഇവിടെയുണ്ട്. എൽ.പി, യു.പി, വനിത വായന മത്സരത്തിനുള്ള പുസ്തകങ്ങൾ അടങ്ങിയ കിറ്റിന് 1,215 രൂപയാണ് വില. ജില്ലയിൽ 422 ഗ്രന്ഥശാലകളാണ് ലൈബ്രറി കൗൺസിലിന് കീഴിലുള്ളത്. കൂടാതെ 39 വായനശാലകൾ പുതുതായി വന്നിട്ടുണ്ട്. റഷീദ് പരപ്പനങ്ങാടി രചിച്ച ‘നിങ്ങൾ ഇതുവരെ കേട്ടത്’, സി. മുസ്തഫയുടെ ‘കാനന ഭവനം’, സംഗീത ചേനംപുല്ലി എഴുതിയ ‘പ്രകാശവും രസതന്ത്രവും’, സ്വപ്ന ബാബുവിെൻറ ‘പ്രണയ മോഹിതം’ തുടങ്ങിയ കൃതികളുടെ പ്രകാശനം പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്നു. കവിയരങ്ങ്, പ്രഭാഷണം, കോട്ടക്കൽ രാജാസ് ഹൈസ്കൂളിലെ ഹരിതസേന അവതരിപ്പിക്കുന്ന ‘മരവും കുട്ടിയും’ സംഗീതശിൽപം തുടങ്ങിയവയും പുസ്തകോത്സവത്തിെൻറ ഭാഗമായി സംഘടിപ്പിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടി ചൊവ്വാഴ്ച സമാപിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സേമ്മളനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കീഴാറ്റൂർ അനിയൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.