ലുക്കൗട്ട് പ്രതിയെ രക്ഷപ്പെടുത്തിയതില്‍ ദുരൂഹത

നെടുമ്പാശ്ശേരി: മലപ്പുറം വണ്ടൂര്‍ പൊലീസ് സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട പിടികിട്ടാപ്പുള്ളിയെ എമിഗ്രേഷന്‍ വിഭാഗം രക്ഷപ്പെടുത്തിയതില്‍ ദുരൂഹത. പ്രതി രക്ഷപ്പെട്ടശേഷം ഇയാളെ പിടികൂടാന്‍ നെടുമ്പാശ്ശേരി പൊലീസിന്‍െറയോ വിമാനത്താവളത്തിലെ പൊലീസ് ഒൗട്ട് പോസ്റ്റിന്‍െറയോ സഹായവും തേടിയില്ല. മലപ്പുറം സ്വദേശി അബ്ദുസ്സലാമാണ് ദുബൈക്ക് പോകാനത്തെിയപ്പോള്‍ ലുക്കൗട്ട് നോട്ടീസിനത്തെുടര്‍ന്ന് പിടിയിലായത്. ഇയാളുടെ പാസ്പോര്‍ട്ട് പരിശോധിച്ച എമിഗ്രേഷന്‍ എസ്.ഐ ലുക്കൗട്ട് നോട്ടീസ് കണ്ടത്തെി. ഉടന്‍ ഇയാളുടെ യാത്ര തടഞ്ഞ് വണ്ടൂര്‍ പൊലീസിനെ വിവരം ധരിപ്പിക്കാന്‍ നടപടി ആരംഭിച്ചപ്പോഴേക്കും മറ്റൊരു എസ്.ഐ എത്തി ഇയാളെ കൊണ്ടുപോയി. ഇതിനുശേഷമാണ് കാണാതായത്. ഏറെ സുരക്ഷാസന്നാഹങ്ങളുള്ള വിമാനത്താവള ടെര്‍മിനലില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ ഉന്നത ഉടപെടല്‍ വേണം. എമിഗ്രേഷന്‍െറയും സി.ഐ.എസ്.എഫിന്‍െറയും അനാസ്ഥ ഇക്കാര്യത്തിലുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ പറഞ്ഞു. സി.ഐ.എസ്.എഫും എമിഗ്രേഷന്‍ വിഭാഗവും ബോധപൂര്‍വം വീഴ്ചവരുത്തിയതായി കേന്ദ്ര-സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗങ്ങളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രതി ചാടിപ്പോയ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചില്ളെന്ന് നെടുമ്പാശ്ശേരി സി.ഐ വിശ്വനാഥനും വെളിപ്പെടുത്തി. എമിഗ്രേഷന്‍ വിഭാഗത്തിലെ സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്‍െറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.