ലഹരിക്കേസുകളില്‍ 68 ശതമാനം വര്‍ധന –ഋഷിരാജ് സിങ്

നിലമ്പൂര്‍: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 68 ശതമാനം കേസുകള്‍ ഈ വര്‍ഷം ലഹരിയുമായി ബന്ധപ്പെട്ട് എടുത്തിട്ടുണ്ടെന്ന് സംസ്ഥാന എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. ജില്ലാ ട്രോമാകെയറിന്‍െറ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത്, പൊലീസ്, എക്സൈസ്, ആരോഗ്യവകുപ്പുകളുമായി ചേര്‍ന്ന് തുടങ്ങുന്ന ലഹരിമുക്ത കാമ്പയിന്‍ ബോധവത്കരണ പരിപാടികള്‍ നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപകടങ്ങളില്‍ ആദ്യമത്തെുന്ന ഡ്രൈവര്‍മാര്‍, വഴിയോര കച്ചവടക്കാര്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവരെ ട്രോമാകെയറില്‍ അംഗങ്ങളാക്കുന്നത് ഗുണം ചെയ്യും. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള പരിശോധന വ്യാപിപ്പിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ ഒരു ദിവസം ഒരു സ്കൂളിലെങ്കിലും ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്സന്‍ പത്മിനി ഗോപിനാഥ്, വൈസ് ചെയര്‍മാന്‍ പി.വി. ഹംസ, കൗണ്‍സിലര്‍മാരായ എന്‍. വേലുക്കുട്ടി, മുജീബ് ദേവശ്ശേരി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രേണുക, ജില്ലാ പഞ്ചായത്തംഗം ടി.പി. അഷ്റഫലി, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ മുഹമ്മദ് നജീബ്, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ.എം. ഷാജി, ജോയന്‍റ് ആര്‍.ടി.ഒ കെ.സി. മാണി, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍, സി.ഐ കെ.എം. ദേവസ്യ, മുന്‍ നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, കൗണ്‍സിലര്‍ മുസ്തഫ കളത്തുംപടിക്കല്‍, വിനോദ് പി. മേനോന്‍, ഫിറോസ് ബാബു, ഡോ. ഇ.കെ. ഉമ്മര്‍, മുഹമ്മദ് സലീം എന്നിവര്‍ സംസാരിച്ചു. പൊതു പരിപാടിക്ക് മുന്നോടിയായി ലഹരി വിപത്ത് മുഖ്യവിഷയമാക്കി മഞ്ചേരി ചിന്മയാ വിദ്യാലയം ‘സ്നേഹപൂര്‍വം അമ്മ’ എന്ന ലഘുനാടകം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.