വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റില്‍

മലപ്പുറം: മൊറയൂര്‍ വി.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളുവമ്പ്രം സ്വദേശി മുഹമ്മദ് റിയാസി(24)നെയാണ് മലപ്പുറം സി.ഐ എ. പ്രേംജിത്ത് അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈ.എസ്.പി പ്രദീപ് കുമാറിന്‍െറ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മാതാപിതാക്കളുടെ അനുമതിയില്ലാതെ കൊണ്ടുപോവുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തെന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ആഗസ്റ്റ് 16നാണ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. 18ന് മരണപ്പെടുകയായിരുന്നു. എ.എസ്.ഐ രാമചന്ദ്രന്‍, വനിത പൊലീസ് സുഷമ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.