സിവില്‍സ്റ്റേഷന്‍ സ്ഫോടനം : ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ളെന്ന് അന്വേഷണസംഘം

മലപ്പുറം: സിവില്‍സ്റ്റേഷന്‍ വളപ്പിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ളെന്ന് പ്രത്യേക അന്വേഷണസംഘം മേധാവി ഡിവൈ.എസ്.പി പി.ടി. ബാലന്‍. കൊല്ലം, കണ്ണൂര്‍ തളിപ്പറമ്പ് എന്നിവിടങ്ങളില്‍നിന്ന് രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഫോടന സ്ഥലത്തുനിന്ന് ശേഖരിച്ച വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനക്ക് നല്‍കിയിട്ടുണ്ട്. ഇതിന്‍െറ റിപ്പോര്‍ട്ട് കിട്ടിയാലേ സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ തിരിച്ചറിയാനാകൂ. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം വരക്കുന്നത് ഉപേക്ഷിച്ചിട്ടില്ല. സംഭവത്തിന്‍െറ ഞെട്ടലില്‍നിന്ന് സാക്ഷി മോചിതനായാലേ കൂടുതല്‍ വിവരങ്ങള്‍ ചോദിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം, ആന്ധ്ര, മൈസൂരു സ്ഫോടനങ്ങളുമായി സാമ്യമുള്ളതിനാല്‍ പല രീതിയില്‍ അന്വേഷിക്കുന്നുണ്ട്. മൈസൂരു സ്ഫോടനം നേരിട്ടന്വേഷിക്കുന്നതിനാല്‍ മലപ്പുറത്തുനിന്ന് തെളിവ് കിട്ടുമെന്ന പ്രതീക്ഷയില്‍ എന്‍.ഐ.എ സംഘം ജില്ലയില്‍ തുടരുകയാണ്. അതിനിടെ, സ്ഫോടനം നടന്ന വാഹനവും സമീപത്തെ രണ്ട് കാറുകളും കോടതി പരിസരത്തുനിന്ന് മാറ്റിത്തുടങ്ങി. പടിഞ്ഞാറ്റുമുറി എ.ആര്‍ ക്യാമ്പിലേക്കാണ് ഇവ മാറ്റുന്നത്. വാഹനങ്ങള്‍ മാറ്റുന്നതോടെ ഇവക്ക് ഏര്‍പ്പെടുത്തിയ പൊലീസ് സുരക്ഷയും ഒഴിവാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.