ഡീസല്‍ ബസുകള്‍ക്കുള്ള നിയന്ത്രണം: എതിര്‍പ്പുമായി ബസുടമകള്‍ രംഗത്ത്

മഞ്ചേരി: പത്തു വര്‍ഷം പഴക്കമുള്ള, 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ എന്‍ജിന്‍ ഒരു മാസത്തിനകം മാറ്റണമെന്ന ഹരിത ട്രൈബ്യൂണല്‍ വിധി ബസ് വ്യവസായത്തെ തകര്‍ക്കുമെന്ന് ഉടമകള്‍. കേരളത്തിലോടുന്ന സ്വകാര്യ ബസുകള്‍ മുഴുവന്‍ ഡീസല്‍ വാഹനങ്ങളാണെന്നും അവയില്‍ പത്തു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി കഴിഞ്ഞവ ഏറെയാണെന്നുമാണ് ബസ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ മാത്രമാണ് ബസുകള്‍ക്ക് 15 വര്‍ഷത്തെ കാലാവധിയെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഈ നിബന്ധനയില്ളെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 15 വര്‍ഷം കഴിയുന്ന ബസുകള്‍ പെര്‍മിറ്റ് പുതുക്കാനാവാതെ ഒഴിവാക്കുന്നുണ്ടെങ്കിലും സ്കൂള്‍ ബസുകളായും മറ്റ് സംസ്ഥാനങ്ങളില്‍ സ്വകാര്യയാത്രാവാഹനങ്ങളായും നിരത്തില്‍ തന്നെയുണ്ട്. പുതിയ നിര്‍ദേശം സ്വകാര്യബസ് മേഖലയെ മാത്രമല്ല, കെ.എസ്.ആര്‍.ടി.സിയെയും ബാധിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ പറഞ്ഞു. മേഖലയിലുള്ളവരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മേല്‍കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.