മലയോര മേഖലയില്‍ തടയണ നിര്‍മാണം നേരത്തേ തുടങ്ങി

കാളികാവ്: കാലവര്‍ഷത്തിന് പുറമെ തുലാവര്‍ഷവും പിന്നോട്ടടിച്ചതോടെ മലയോര മേഖലയില്‍ തടയണ നിര്‍മാണം ഇത്തവണ നേരത്തേ തുടങ്ങി. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഡിസംബറില്‍തന്നെ തടയണ നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പഞ്ചായത്ത് തുടക്കമിട്ടിരിക്കുന്നത്. കാളികാവ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പുഴയിലും തോടുകളിലുമാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി തടയണ നിര്‍മാണം ആരംഭിച്ചത്. കാളികാവ് പുഴയില്‍ മാത്രം പതിനഞ്ചോളം തടയണകളാണ് നിര്‍മിക്കുന്നത്. വെള്ളം വറ്റുന്നതിന് മുമ്പുതന്നെ തടയണ നിര്‍മിച്ച് പരമാവധി വെള്ളം സംഭരിക്കാനാണ് പദ്ധതി. പാരിസ്ഥിക പ്രശ്നമുള്ളതിനാല്‍ ഇത്തവണയും പ്ളാസ്റ്റിക് ചാക്കുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പകരം കമുക്, മുള എന്നിവ വേലി പോലെ കെട്ടി അതില്‍ പുഴങ്കല്ല് നിറച്ചാണ് തടയണകളാക്കി മാറ്റുന്നത്. ചാഴിയോട്, പുവ്വത്തിക്കുണ്ട്, കാളികാവ് പാലത്തിന് സമീപം, വെന്തോടന്‍പടി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പുഴയില്‍ തടയണ നിര്‍മാണം തുടങ്ങി. നീരോഴുക്കുള്ള തോടുകളിലും തടയണ നിര്‍മിക്കുന്നുണ്ട്. വരള്‍ച്ച നേരിടുന്നതിന്‍െറ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ കിണറുകളോട് ചേര്‍ന്നും കിണര്‍ റീചാര്‍ജിങ് കുഴികള്‍ നിര്‍മിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി.എ. നാസര്‍ പറഞ്ഞു. ഇതോടെ കിണറുകളില്‍ മഴ വെള്ളം ഇറങ്ങാന്‍ സാധ്യമാവും. ഇത് കിണറുകളിലെ ജലവിതാനം ഉയര്‍ത്താനും കുടിവെള്ളക്ഷാമം ഇല്ലാതാക്കാനും സഹായകമാവുമെന്നാണ് വിലയിരുത്തല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.