സ്രാമ്പിക്കല്ല് അങ്കണവാടി റോഡ് ചളിക്കുളമായി

കാളികാവ്: ചോക്കാട് ഒമ്പത്, 10 വാര്‍ഡുകളുടെ അതിര്‍ത്തിയിലെ സ്രാമ്പിക്കല്ല് അങ്കണവാടി റോഡ് ചളിക്കുളമായി. അങ്കണവാടിയിലെയും പുല്ലങ്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ജി എം.എല്‍.പി സ്കൂളുകളിലെയും നിരവധി വിദ്യാര്‍ഥികളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. കാല്‍നടയാത്ര പോലും ഏറെ ദുഷ്കരമായിട്ടുണ്ട്. ഓട്ടോറിക്ഷകളും മറ്റു ടാക്സി വാഹനങ്ങളും സര്‍വിസ് നടത്തുന്നില്ല. കഴിഞ്ഞ മഴക്കാലത്ത് നാട്ടുകാര്‍ കല്ലും മണ്ണുമിട്ടാണ് ഗതാഗത യോഗ്യമാക്കിയത്. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വേണ്ടിയാണ് റോഡ് നാട്ടുകാര്‍ താല്‍ക്കാലികമായി ശരിയാക്കിയത്. ഇതിന് പഞ്ചായത്ത് ഫണ്ട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നല്‍കിയിട്ടില്ല. രണ്ട് വാര്‍ഡുകളുടെയും അതിര്‍ത്തി പ്രദേശമായതിനാലാണ് റോഡ് നവീകരണം നടക്കാത്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഒമ്പതാം വാര്‍ഡ് മെംബര്‍ കെ.എസ്. അന്‍വര്‍ മുന്‍കൈയെടുത്ത് രണ്ട് ലക്ഷം അനുവദിച്ചെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല. റോഡിന് ഈ തുക മതിയാകില്ളെന്നും എം.എല്‍.എ, ബ്ളോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹായം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.