ഭരണകൂടം ജനങ്ങളിൽ ഭയം ജനിപ്പിച്ച് നിശ്ശബ്​ദരാക്കുന്നു

കുറ്റ്യാടി: കേന്ദ്രം ഭരിക്കുന്ന പാർട്ടിയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങളിൽ ഭയം ജനിപ്പിച്ച് നിശ്ശബ്ദരാക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. കുറ്റ്യാടി കോളജ് ഓഫ് ഖുർആൻ, ഇബ്നുഖൽദൂൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് എന്നിവയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭയം ജനിപ്പിച്ചുകഴിഞ്ഞാൽ ഭരണകൂടങ്ങളുടെ തെറ്റായ ചെയ്തികൾക്കെതിരെ പ്രതികരിക്കാൻ ആളുകൾ ധൈര്യപ്പെടില്ല. ഇന്ത്യയിൽ ഏകശില സംസ്കാരം സ്ഥാപിച്ച് മറ്റുള്ളതിനെയെല്ലാം നശിപ്പിക്കാനാണ് ഫാഷിസ്റ്റുകളുടെ ശ്രമം. സത്യത്തെ നുണപറഞ്ഞ് തോൽപിക്കുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.ഇ.ടി ചെയർമാൻ റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. കമൽ സി. നജ്മൽ മുഖ്യാതിഥിയായിരുന്നു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സ്വാലിഹ് കോട്ടപ്പള്ളി, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ്, ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗം ഖാലിദ് മൂസ നദ്വി, പി. കുഞ്ഞബ്ദുല്ല, പ്രിൻസിപ്പൽ കെ.കെ. ഇബ്രാഹിം, വൈസ് പ്രിൻസിപ്പൽ സി.എ. മുഹ്സിൻ, ഒ.കെ. ഫൈറൂസ്, എ.എഫ്. സഹീദ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.