പേരാമ്പ്ര എ.യു.പി സ്കൂൾ തുറക്കുന്നത് മൂന്നിലേക്ക് മാറ്റി

പേരാമ്പ്ര: എ.യു.പി സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികളുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ക്രിസ്മസ് അവധിക്കുശേ ഷം ജനുവരി മൂന്നിന് തുറന്നുപ്രവർത്തിക്കുമെന്ന് ഹെഡ്മാസ്റ്റർ പി.സി. രവീന്ദ്രൻ അറിയിച്ചു. കവിതാസമാഹാരം പ്രകാശനം പേരാമ്പ്ര: യുവകവിയും അധ്യാപകനുമായ അഷ്റഫ് കല്ലോടി​െൻറ ഇംഗ്ലീഷ് കവിതാസമാഹാരം സൗണ്ട് ഓഫ് സയലൻസ് ഹയർ സെക്കൻഡറി ജില്ല കോഓഡിനേറ്റർ എസ്.വി. ശ്രീജൻ ഗ്രാമപഞ്ചായത്ത് അംഗം ബിജു കൃഷ്ണന് നൽകി പ്രകാശനം ചെയ്തു. പേരാമ്പ്ര സബ് ഇൻസ്പെക്ടർ ടി.പി. ദിനേശ് മുഖ്യാതിഥിയായി. ഡോ. സുധീഷ് മനോഹരൻ, ഫിലിം ഫെയിം കെ. അജയ് ഗോപാൽ, സിനിമ-നാടക നടൻ മുഹമ്മദ് പേരാമ്പ്ര, നാടക സംവിധായകൻ രാജീവൻ മമ്മിളി, ഗായകൻ രാഹുൽ സത്യനാഥ്, പി.സി. സന്തോഷ്, പി.കെ. രാഗേഷ്, വി.കെ. പ്രമോദ്, എൻ. ഹരിദാസ് എന്നിവർ സംസാരിച്ചു. പി. ബിജു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് കവി പി.എ. നൗഷാദ് അവതാരികയും കരുണാകരൻ പേരാമ്പ്ര ഇല്ലസ്ട്രേഷനും നിർവഹിച്ച പുസ്തകം ലിവ ബുക്സാണ് പുറത്തിറക്കിയത്. പേരാമ്പ്ര കല്ലോട് സ്വദേശിയായ അഷ്റഫ് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗം അധ്യാപകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.