'പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണം'

പേരാമ്പ്ര: പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന ്നും കുടിശ്ശികയായ ക്ഷാമബത്ത ഉടന്‍ വിതരണം ചെയ്യണമെന്നും കേരള സ്‌റ്റേറ്റ് സർവിസ് പെന്‍ഷനേഴ്സ് യൂനിയന്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പെന്‍ഷന്‍ ദിനാചരണ യോഗം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. എം.പി. അസൈന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ബി.പി.എ ഓര്‍ഗനൈസിങ് സെക്രട്ടറി കെ. ദാമോദരന്‍, കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി, എ. ഗംഗാധരന്‍ നായര്‍, വി. രാമചന്ദ്രന്‍, കെ. ബാലകൃഷ്ണന്‍ നായര്‍, ഇ.എ. ശീലാവതി എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ചന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡൻറ് കെ.വി. രാഘവന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.